കഥകൾ




റേപ്പ് ചെയ്യപ്പെടാതിരിക്കാനായി ആത്മഹത്യ ചെയ്ത പെൺകുട്ടി  (The Girl Who Committed Suicide For Not TO Get Raped)



"ഈ ലോകം സ്ത്രീകളുടേതാണെന്ന്. ആരു പറഞ്ഞു? പറഞ്ഞത് ഒരു പുരുഷൻ ആയിരിക്കും. ആവും. അല്ല, ആണ്.
സ്ത്രീ ഒന്നുറക്കെ കരഞ്ഞാൽ, ഒന്ന് ഒച്ച വച്ചാൽ അതിന്റെ ഫലം അനുഭവിക്കുന്നത് പുരുഷന്മാരാണെന്നാണ് എല്ലാരും പറയുന്നെ. എന്നാൽ അല്ല.  ഒന്നുറക്കെ കരഞ്ഞാലോ , ഒച്ച വച്ചാലോ ഓടി വരുന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു, ഇപ്പോഴല്ല. പണ്ട്. വർഷങ്ങൾക്കു മുൻപ്. ഒരു തലമുറയ്ക്ക് മുൻപ്. ഇപ്പോൾ കാലം മാറി. ടെക്നോളജി വളർന്നു. ഒപ്പം മനുഷ്യർ തമ്മിലുള്ള അകലവും. പക്ഷെ എന്തൊക്കെ പറഞ്ഞാലും, രക്ഷിക്കാൻ വരുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴും ഉണ്ട് കേട്ടോ. ഒന്നല്ല ഒന്നിലധികം ഉണ്ട്. ആരൊക്കെയാണെന്നല്ലേ. കൊച്ചു പുസ്തകത്തേക്കാൾ തരം താഴ്ന്ന കഥകൾ എഴുതി പിടിപ്പിക്കുന്ന മാധ്യമ വേശ്യകൾ, മുതലെടുപ്പിന് വരുന്ന പീറ രാഷ്ട്രീയക്കാർ, പിന്നെ... പിന്നെ... മാംസത്തോട് ആർത്തി പിടിച്ച ഒരു പറ്റം ചെന്നായ്ക്കൾ. ഇവരേക്കാൾ നികൃഷ്ടമായ മറ്റൊരു കൂട്ടമില്ല. ഒന്നു വീണു പോയാൽ സഹായിക്കാനെന്ന മട്ടിൽ വന്നു, സ്ത്രീയുടെ മാംസത്തിൽ തഴുകി സംതൃപ്തി കണ്ടെത്തുന്നവർ. വഴിയരികിൽ വണ്ടിയിടിച്ചു ചത്തു മലച്ചു കിടക്കുന്ന കണ്ടാലും, രക്തത്തിൽ കുളിച്ച മാറിടത്തിലേക്കും, താളം തെറ്റി കിടക്കുന്ന വസ്ത്ര വിടവിലേക്കും, പിന്നെ... കാണാൻ പറ്റുമെങ്കിൽ കാലിന്റെ ഇടയിലേക്കും നോക്കി കാമ ദാഹം ശമിപ്പിക്കുന്നവർ. സ്ത്രീയുടെ ശരീരത്തോടുള്ള ആർത്തി. സ്ത്രീ ഒരു ചരക്കല്ലേ. പുരുഷന്മാർക്ക് ഉപയോഗിക്കാനുള്ള ഒരു ചരക്ക്. എന്നിട്ടും ലോകം സ്ത്രീകളുടേതാണത്രേ....
ഈ ലോകം പുരുഷന്റേതാണ്. പുരുഷന്റെത് മാത്രം. ഞങ്ങൾ സ്ത്രീകൾ അവരുടെ അടിമകൾ മാത്രം. അവന്റെ "വിശപ്പും ദാഹവും" ശമിപ്പിക്കാൻ അടിമപ്പെട്ട ജീവനുള്ള ശരീരം. ഒരു സ്ത്രീ എത്ര ഉയരത്തിലായാലും,എത്ര ഉന്നത പദവിയിൽ ആയാലും, അവളെ ആരും ഒരു പുരുഷനെ ഗൗനിക്കുന്ന പോലെ ഗൗനിക്കില്ല. വീട്ടിൽ എത്തിയാൽ അവൾ വെറും പെണ്ണാണ്.. വെറും പെണ്ണ്. ഒരു "കാമ ശമിനി".


ഒരു പെണ്ണിനെ പിച്ചയെടുത്ത് ജീവിക്കാനെങ്കിലും നിങ്ങൾ പുരുഷന്മാർ അനുവദിക്കുമോ? ഇല്ല.  നിങ്ങൾ അവൾക്ക് അതിലും മാന്യമായൊരു തൊഴിൽ കൽപ്പിച്ചു നൽകിയിട്ടുണ്ടല്ലോ. വേശ്യാവൃത്തി. പെണ്ണിനെ നിങ്ങൾ എങ്ങനെയെങ്കിലും ആ തൊഴിലിലേക്ക് എത്തിക്കുമല്ലോ. പെണ്ണൊന്നു പിച്ചക്കായി കൈ നീട്ടിയാലും അവളുടെ ശരീരത്തിനു വില പറയുന്ന കാമ ഭ്രാന്തന്മാർ. പെണ്ണോന്നു  രാത്രി പുറത്തിറങ്ങിയാൽ അവൾ വേശ്യ, പിഴച്ചവൾ. കപട സദാചാരവാദികളുടെ ഇരയാകാത്ത്ത രാത്രി ജോലിക്ക് പോകുന്ന എത്ര പെൺകുട്ടികൾ ഉണ്ട്? പണ്ട് എന്റെ അമ്മ പറയാരുണ്ടായിരുന്നു, പെൺകുട്ടികൾ ഈയാം പാറ്റകളെ പോലെ ആണെന്ന്. രാത്രി തനിക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിചാരിക്കുന്ന പെൺകുട്ടികളും, ഈ ലോകത്തു പാറി പ്പറക്കാൻ തനിക്കു കൂടി അവകാശമുണ്ടെന്ന് വിചാരിക്കുന്ന ഈയാം പാറ്റകളും ഒരേ തൂവൽ പക്ഷികൾ.

കാമ വെറി പിടിച്ച മാധ്യമങ്ങൾ... അവരെ കുറിച്ച് പറയാതെ വയ്യ. മാധ്യമ വ്യേശ്യകൾ... ഒരു പെണ്ണ് പീടിപ്പിക്കപ്പെട്ടാൽ, അതു ആഘോഷിക്കാൻ കാത്തിരിക്കുന്ന കുറേയെണ്ണമുണ്ടിവിടെ. മസാല ചേർത്ത് അതു പിറ്റേ ദിവസത്തെ പത്രത്തിലും ടി.വി ലും വരും. ഒരാഴ്ച പിന്നെ അവർക്ക് ആഘോഷമാണ്. അവളെ എത്ര തവണ പീഡിപ്പിച്ചു, എവിടെയൊക്കെ കൊണ്ട് പോയി പീഡിപ്പിച്ചു, എങ്ങനെയൊക്കെ പീഡിപ്പിച്ചു. ഏതൊക്കെ ഉന്നതർ ഉണ്ട്,  പീടിപ്പിച്ചതിന്റെ എത്ര ക്ലിപ്പുകൾ ഉണ്ട്... അങ്ങനെ നീണ്ടു പോകും പീഡന വിശേങ്ങൾ. പീഡിപ്പിക്കപ്പെട്ട പെണ്ണിനെ കോടതിയിൽ വച്ചു വക്കീലന്മാർ വീണ്ടും പിച്ചി ചീന്തും വാക്കുകൾ കൊണ്ട്. അവസാനം പറയും, അവൾ രാത്രി പുറത്തിറങ്ങിയത് കൊണ്ടാണ്, അവളുടെ വസ്ത്രം ഇറുകിയതായിരുന്നു, അവൾ ഒരു നിംഫൊമാനിയാക്ക് ആണ്, അതെ കാമ ഭ്രാന്തി. അവളെ ബാലാല്സന്ഘം ചെയ്ത അവൻ പുണ്യാളൻ. ഇതു മാധ്യമങ്ങള്ക്ക് മുന്നിൽ എത്തുമ്പോ മസാല ഒന്ന് കൂടെ കൂടും. നിർഭയ... പീഡനത്തിന് ഇരയായ ഒരുവൾക്ക്‌ നിങ്ങൾ നൽകിയ ഓമനപ്പേര്... പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളുടെ സഹതാപത്തിനോട്. ഓ, ഞാൻ പറയാൻ വന്ന കാര്യം മറന്നു.  നിർഭയക്കു  മുൻപ് ഒരു ഗ്യാങ്ങ് റെയപ്പ് നിങ്ങൾ കേട്ടിടുണ്ടോ? ഇല്ല. ഉണ്ടാവാൻ വഴിയില്ല. എനാൽ അതിനു ശേഷം നടന്നവയെ കുറിച്ചോ. ദിവസവും ഒന്നും രണ്ടും ഗ്യാങ്ങ് റെയപ്പ് ആണ് മാധ്യമ വ്യേശ്യകൾ കൊണ്ടാടിയത്. അതിനു ശേഷം ഗ്യാങ്ങ് റെയപ്പ് ഒരു ട്രെൻഡ് ആയി. ഇല്ല എന്ന് നിങ്ങൾക്ക് പറയാമോ? പെണ്ണിനെ ഒറ്റക്ക് ബലാൽസംഘം ചെയ്യുന്നതിനേക്കാൾ കൂട്ടമായി ചെയ്യുന്നതായി നിങ്ങൾക്ക് രസം. ഇതെല്ലാത്തിനും കാരണം മാധ്യമങ്ങൾ ആണു. അവര് അന്നത് ആഘോഷിച്ചില്ലായിരുന്നെങ്കിൽ, മണിക്കൂറുകൾ തോറും കഥകൾ ഉണ്ടാക്കിയില്ലായിരുന്നെകിൽ, അതു ചെയ്തവന്മാരെ ഇന്റർവ്യൂ എടുത്തു ഹീറോകൾ ആക്കിയില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ മറ്റൊരു ഗ്യാങ്ങ് റെയപ്പ് ഉണ്ടാവില്ലായിരുന്നു. മാധ്യമങ്ങളിൽ വന്ന വിവരണങ്ങൾ ശരിക്കും പലർക്കും ഞങ്ങളെ ഗ്യാങ്ങ് റെയപ്പ് ചെയ്യാനുള്ള ഇൻസ്പിരെഷൻ ആവുകയാണ് ചെയ്തത്. നിങ്ങൾ പുരുഷന്മാരിൽ ഉറങ്ങി കിടന്ന പൈശാചികതയെ ഉണർത്തുകയാണ് ചെയ്തത്. ആ ഒരു കാരണം കൊണ്ട് എനിക്കു ഒരിക്കലും നിങ്ങൾ മാധ്യങ്ങളോട്  പൊറുക്കാനാവില്ല.

മരിക്കാൻ പേടി ആയതിനാലാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. എന്നാൽ ഇപ്പോൾ എനിക്കു ജീവിക്കാൻ പേടിയാണ്. കഴുകന്റെ കണ്ണിനു കാമ വെറി വന്നാൽ എങ്ങനെയിരിക്കുമെന്ന് നിങ്ങൾ പുരുഷന്മാർക്ക് അറിയാമോ? ഇല്ല.അതിനു നിങ്ങൾ ഒരു സ്ത്രീ ആയി ജനിക്കണം. അപ്പോഴേ മനസിലാവൂ, ശരീരത്തെ കൊത്തി പ്പറിക്കുന്ന കാമ വെറി പിടിച്ച കഴുകൻ കണ്ണുകളെ പറ്റി. ബസ്സിൽ ഇരിക്കുമ്പോൾ, റോഡിലൂടെ നടക്കുമ്പോൾ, ക്ലാസ്സിൽ ഇരിക്കുമ്പോൾ, എന്തിനു ഇപ്പോൾ സ്വന്തം വീട്ടിൽ ആയാൽ പോലും, കഴുകൻ കണ്ണുകൾ ഒരു സ്ത്രീയെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും.

ജീവിക്കാൻ പേടി ആണെങ്കിലും, ജീവിച്ചു കൊതി തീർന്നിട്ടില്ല. ഈ ലോകത്ത് ഒന്നു പാറി പറന്നു നടന്നു മതിയായിട്ടില്ല. പക്ഷെ.. പക്ഷെ.. ഓരോ ദിവസവും ഇങ്ങനെ ഭയന്നു ജീവിക്കുന്നതിനേക്കാൾ ഭേദം മരണം ആണു . അതു കൊണ്ട് മാത്രം ഞാൻ മരണം തെരഞ്ഞെടുക്കുന്നു. മരിക്കാൻ പേടി ഉണ്ടെങ്കിൽ കൂടി. മറ്റൊരു നിർഭയ ആകാൻ എനിക്കു വയ്യ, മറ്റൊരു സൗമ്യ ആവാൻ എനിക്ക് വയ്യ. എത്ര ദിവസം ഞാൻ അവരെ ചെറുത്തു നിൽക്കും? പുറത്ത് മാന്യന്മാർ ആണു. നാട്ടുകാർക്കിടയിൽ നല്ല പേരുള്ളവർ. പക്ഷെ, അവർ.. അവർ... വെറും പകൽ മാന്യന്മാർ മാത്രമാണ്. എല്ലാം നാട്ട്യം. ഇതൊന്നും പറഞ്ഞാൽ  ആരും വിശ്വസിക്കില്ല. റെയപ്പ് ചെയ്തവന്മാരെ തൂക്കി കൊല്ലുന്നു എന്ന് പറഞ്ഞു ജയിലിലേക്ക് അയക്കുന്നതല്ലാതെ , ആരെയും തൂക്കി കൊന്നതായി ഒരറിവുമില്ല. ഞങ്ങളെ പീടിപ്പിച്ചിട്ടു, ഞങ്ങളുടെ പൈസ കൊണ്ട് ജയിയിലിൽ ഉണ്ടുറങ്ങി സുഖിക്കുന്നു. ഗോവിന്ദ ചാമിക്ക്‌ ജയിലിനു പുറത്തായിരുന്നേൽ, പട്ടിണി കിടക്കാതിരിക്കാൻ പിച്ചയെടുക്കേണ്ടി വന്നേനെ. എന്നാൽ, ഒരു മൃഗീയമായി പീഡിപ്പിച്ചു കൊന്നത് കൊണ്ട് മാത്രം, ഒരു പണിയും ചെയ്യാതെ, മൂന്നു നേരം, നല്ല ഭക്ഷണം കഴിച്ചു ജീവിക്കാം. ഇതാണ്‌ ഇന്നത്തെ  ലോകം.
അത് കൊണ്ട്, പീഡിപ്പിക്കപെടാതിരിക്കാൻ, ഞാൻ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. മരണം കൊണ്ട് എല്ലാം തീരില്ല എന്നറിയാം. ജീവനില്ലാത്ത എന്റെ ശരീരം പോലും വേട്ടയാടപ്പെടും. എന്നാൽ,അതൊന്നും ഞാൻ അറിയില്ലല്ലോ. കൊല്ലാകൊലയുടെ വേദന അറിയണ്ടല്ലോ. ശരീരം ജീർണിച്ച്ഴുകി മണ്ണിലടിയുമ്പോഴെങ്കിലും   എന്റെ ഈ പെൺ ശരീരത്തിനു മോക്ഷം ലഭിക്കട്ടെ. ലഭിക്കുമായിരിക്കും അല്ലെ.....???"

അതു വായിച്ച പോലീസ് ഇൻസ്പെക്ടർ പോക്കെറ്റിൽ നിന്ന് തൂവാല എടുത്തു,തൻറെ കണ്ണീർ തുടച്ചു. അപ്പോഴും പുറത്ത് ഒരു പറ്റം മാധ്യമ പ്രവര്ത്തകരും, നാട്ടുകാരും, അകത്തേക്ക് തള്ളി ക്കയരുന്നുണ്ടായിരുന്നു. തൂങ്ങിയാടുന്ന അവളുടെ ശവ ശരീരത്തിന്റെ ഫോട്ടോ എടുക്കാൻ.
അവിടെ ഒരു മൂലയില, ഒരമ്മ അപ്പോൾ വാവിട്ടു കരയുന്നുണ്ടായിര്ന്നു. ഒരച്ഛൻ കണ്ണീർ പോഴിക്കുന്നുണ്ടായിരുന്നു. അത് ആരെങ്കിലും കണ്ടോ ആവോ? ആ കരച്ചിൽ  കേട്ടോ ആവോ?




-------------------------------------------------------------------------------------------------------------------------------------------------------------- 
ബെഡ് കോഫി

ട്രിണ്‍ണ്‍ണ്‍ണ്‍.... 5 മണിയുടെ അലാറം നീട്ടിയടിച്ചുകൊണ്ടിരുന്നു. കണ്ണൊന്നു പാതി തുറന്നു ഞാൻ പ്രിയതമയെ തട്ടി വിളിച്ചു; "മോളെ, അലാറം അടിക്കുന്നു." അവളൊന്നു മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു. "അൽപ്പം കൂടി കഴിയട്ടെ ചേട്ടാ. 5 അല്ലെ ആയുള്ളൂ."
എനിക്കറിയാം അവൾ ഇപ്പൊ എനീക്കില്ല എന്നു. പിന്നെ ഇതൊരു പതിവ്. അത്ര മാത്രം. "അടുത്ത അടിക്കു എണീക്കണേ. എനിക്കിന്നു നേരത്തേ പോകാനുള്ളതാ." ഞാൻ അൽപ്പം കൂടി അവളോട്‌ ചേർന്ന് കിടന്നു. വെളുപ്പാം കാലത്ത് ഇടക്കൊന്നു എണീറ്റിട്ടുള്ള ഉറക്കത്തിനു വല്ലാത്തൊരു  സുഖമാണ്. അപ്പോഴത്തെ ഉറക്കമാണ് ശരിക്കും ഉറക്കം. അലാറം ഇത്ര നേരത്തെ വയ്ക്കുന്നത് അതിനും കൂടി വേണ്ടിയാണ്. 10 മിനിട്ടു കഴിഞ്ഞു വീണ്ടും അലാറം അടിച്ചു. അവൾ അലാറം ഓഫ്‌ ചെയ്യാൻ എണീക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു "വേണ്ട മോളെ. അടുത്ത അടിക്കു എണീറ്റാൽ മതി." ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് കിടത്തി. ഉറക്കച്ചടവിന്റെ വാടിയ പുഞ്ചിരിയോടെ അവൾ എന്റെ നെഞ്ചോടു ചേർന്ന് കിടന്നു. ആ ചൂടും പറ്റി ഞങ്ങൾ വീണ്ടും ഒരു മയക്കത്തിലേക്കു വഴുതി വീണു. 10 മിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും അലാറം കിടന്നാലറാൻ തുടങ്ങി. എന്റെ പിടി വിടുവിച്ചു അവൾ എണീറ്റു. അലാറം ഓഫ്‌ ചെയ്തു. മുടി കേട്ടിയോതുക്കി അടുക്കളയിലേക്കു നടന്നു. ബെഡ് കോഫി വരുന്നതു വരെ എനിക്കുറങ്ങാൻ സമയം ഉണ്ട്. പുതപ്പു തല വഴി ഒന്ന് വലിച്ചിട്ടു ഉറക്കത്തിന്റെ അവസാന ഘട്ടത്തിലെക്കു  ഞാൻ കടന്നു. അവൾ ഇ സമയം കൊണ്ട് കുളിയും കഴിഞ്ഞു അടുക്കളയിൽ കയറി എനിക്കുള്ള കോഫി ഇട്ടു തുടങ്ങി. കൃത്യം 6 മണിക്ക് എനിക്കു ബെഡ് കോഫി നിർബന്ധാ.



കയ്യിൽ ഒരു കപ്പ്‌ കോഫിയുമായി കെട്ടിവച്ച ഈറൻ മുടിയോടെ അവൾ ബെഡ് റൂമിലേക്ക്‌ വന്നു. സന്തൂർ സോപ്പിന്റെ മണം മുറിയിലാകെ പരന്നു. കപ്പ്‌ ടാബിളിൽ വച്ച് അവൾ എന്നെ തട്ടി വിളിച്ചു. "എണീക്ക് ചേട്ടാ, 6 ആകാറായി." പുതപ്പു എന്റെ തലയിൽ നിന്ന് വലിച്ചു മാറ്റി എന്നെ കുത്തി എണീപ്പിച്ചു. "ദാ, ചായ കുടിക്കു." കണ്ണൊന്നു ചിമ്മി തുറന്നിട്ട്‌ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. "ചായയൊക്കെ കുടിക്കാം. ആദ്യം എനിക്ക് തരാനുള്ളത്‌ താ."
"അയ്യട"
"എന്നാൽ എനിക്ക് വേണ്ട ചായ." ഞാൻ കള്ള പരിഭവം നടിച്ചു.
അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു. എന്റെ മുഖം അവൾ ഒരു വശത്തെയ്ക്ക് തിരിച്ചു. അവളുടെ ചുവന്ന അധരങ്ങൾ എന്റെ മുഖത്തേക്കടുത്തു.

ട്രിണ്‍ണ്‍ണ്‍ണ്‍......അലാറം നീട്ടിയടിച്ചു. ഞാൻ ഞെട്ടിയെണീറ്റു. "ദേ മനുഷ്യ അലാറം അടിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. ഇതിയാണിത് ഏതു സ്വപ്ന ലോകത്താ ? അതോ ഇതിയാന്റെ ചെവി പൊട്ടിയോ?"
ഞാൻ ഒന്ന് മിഴിച്ചു നോക്കി. ഇന്നും അതെ സ്വപ്നം. ഒരു സീനിനു പോലും മാറ്റം ഇല്ല. ഞാൻ ഒരു നെടുവീർപ്പിട്ടു. ക്ലോക്കിലേക്ക് നോക്കി. മണി 6. "ഈ മനുഷ്യൻ ഇതേ വരെ പോയില്ലേ? പോയി ബെഡ് കോഫി ഇട്ടോണ്ട് വാ അതിയാനെ." പൂതനയുടെ അട്ടഹാസം എന്റെ കാതുകളിൽ മുഴങ്ങി. മൂടി പുതച്ചു കിടക്കുന്ന ആ പൂതനയെ ഒന്ന് നോക്കി. പിന്നാമ്പുറം നോക്കി ഒരു ചവിട്ടു വച്ചു കൊടുക്കാൻ കാലുകൾ തരിച്ചു. സംസ്കൃതം പറയാൻ നാവു വെമ്പൽ കൊണ്ടു. പക്ഷെ ഒന്നിനും കഴിഞ്ഞില്ല. എന്നത്തേയും പോലെ ഉറക്കം പോകാത്ത കണ്ണുകളും തുറന്നു പിടിച്ചു ഞാൻ നടന്നു അടുക്കള ലക്ഷ്യമാക്കി....    

--------------------------------------------------------------------------------------------------------------------------------------------------------------                                
"ഉരുപ്പടി!!!"

പെങ്ങൾക്ക് കല്ല്യാണ പ്രായമായി. ആലോചനകൾ പലതും വന്നു തുടങ്ങി. പക്ഷെ പെങ്ങളെ കെട്ടിച്ചു വിടാൻ അച്ഛന്റെ കയ്യിലോ എന്റെ കയ്യിലോ ചില്ലി കാശില്ല. അപ്പോൾ പിന്നെ എന്തു ചെയ്യും എന്നായി അച്ഛൻ. എന്തു ചെയ്യാനാ വല്ല വസ്തുവോ സ്ഥലമോ ഉണ്ടായിരുന്നേൽ വിറ്റു കല്യാണം നടത്താമായിരുന്നു എന്നായി ഞാൻ. അങ്ങനെ അച്ഛനും ഞാനും കൂലംകക്ഷമായ ആലോചന തുടങ്ങി. അച്ഛൻ മാത്രം എന്നു പറയുന്നതാവും ശരി. എനിക്കൊന്നും വയ്യ ഇങ്ങനെ തല പുകയ്ക്കാൻ. പെട്ടെന്ന് അച്ഛൻ ചാടി എണീറ്റു.
"ഉണ്ടെടാ മോനെ. ഉണ്ട്. വിൽക്കാൻ പറ്റിയ ഒരു ഉരുപ്പടി അച്ഛന്റെ കയ്യിൽ ഉണ്ട്. ആകെയുള്ള ഉരുപ്പടി. അതു വിട്ടാൽ കാര്യം നടക്കും."
അതെന്തു ഉരുപ്പടി എനിക്കൊരു പിടിയും കിട്ടിയില്ല. ഓഹോ, അപ്പോൾ ഞാൻ അറിയാതെ അച്ഛന് വേറെ സമ്പാദ്യം ഉണ്ടോ? എന്നിട്ടാണോ കഴിഞ്ഞ ആഴ്ച പണയം വയ്ക്കാൻ വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോ കൈ മലർത്തിയെ.  തന്തപ്പടി ആളു കൊള്ളാമല്ലോ. എന്തെങ്കിലുമാകട്ടെ. അതു വിറ്റു കിട്ടുന്നതിൽ നിന്നു കുറച്ചു അടിച്ചു മാറ്റണം. ബാക്കി പൈസ കൊണ്ടു നടത്തിയാൽ മതി പെങ്ങളുടെ കല്യാണം. ഞാൻ മനസ്സിൽ ചില പ്ലാൻസ് കണക്കു കൂട്ടി.
"മോൻ എന്താ ഈ ആലോചിക്കണേ? അച്ഛൻ അതു വിൽക്കട്ടെ? കഴിഞ്ഞ കുറെ വർഷങ്ങളായി അച്ഛൻ നോക്കി നടത്തുന്നതാ. അച്ഛനു ചെറിയ വിഷമം ഉണ്ട്."

ഒരു വിഷമവും വേണ്ട അച്ഛാ. നമ്മുടെ അമ്മൂന് വേണ്ടിയല്ലേ. നമുക്കതു വിൽക്കാം. ഞാനുണ്ട് അച്ഛന്റെ കൂടെ. ഞാൻ റെഡി . ഞാൻ അച്ഛനെ നന്നായി സപ്പോർട്ട് ചെയ്തു. "

"അതു കേട്ടാൽ മതി മോനെ. അച്ഛന് സന്തോഷമായി. നീയാണ് മോനെ മോൻ."

അച്ഛനും ഹാപ്പി, ഞാനും ഹാപ്പി.
പിറ്റേന്ന് രാവിലെ അച്ഛൻ എന്നെ വിളിച്ചുണർത്തി.
"വാ മോനെ. ഉരുപ്പടി വാങ്ങാൻ ഒരു പാർട്ടി റെഡി ആണു. നീ വേഗം കുളിച്ചു റെഡി ആയി വാ. നമുക്കൊന്ന് പോയി നോക്കാം. "

കേൾക്കേണ്ട താമസം ഞാൻ ചാടി എണീറ്റു. കുളിച്ചു റെഡി ആയി ഇറങ്ങി. അച്ഛൻ ഉമ്മറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ അച്ഛന്റെ കയ്യിൽ പൊതി ഒന്നും ഉണ്ടായിരുന്നില്ല. ഇതൊന്നും ഇല്ലാതെയാണോ കച്ചവടം ഉറപ്പിക്കാൻ പോണെ? ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും ഞാൻ ചോദിച്ചില്ല. ഇനി ഇപ്പൊ അതുകൊണ്ട് അച്ഛനൊരു ഇഷ്ടക്കെടുണ്ടാവണ്ട. വെറുതെ എന്തിനാ കിട്ടാൻ പോണ പൈസ കളയണെ.

ഞങ്ങൾ കാർ സ്റ്റാർട്ട്‌ ചെയ്തിറങ്ങി. വഴിയിൽ വച്ചു ഏതോ ഒരാളെ അച്ഛൻ കാറിൽ കയറ്റി. ഇയാളാണോ മേടിക്കാൻ പോണേ? കാറിൽ വച്ചാണോ ഡീലിങ്ങ്സ്? വല്ല സ്വർണ ബിസകറ്റുമാണോ? ദൈവമേ മിന്നിച്ചേക്കണേ.... അയാൾ അച്ഛനുമായി എന്തൊക്കെയോ സംസാരിക്കുന്നു. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. നല്ല മുഖ പരിചയം. പക്ഷെ ആരാണെന്നു മനസ്സിലായില്ല.

"മോനെ. അടുത്ത കവലയിൽ നിന്നു റൈറ്റ്." അച്ഛൻ പറഞ്ഞു. ഞാൻ വണ്ടി അങ്ങോട്ട്‌ തിരിച്ചു.
"ആ പച്ച പെയിന്റു അടിച്ച വീട്. അതാ നമ്മടെ പാർട്ടി.".
ഒരു വലിയ മാളികയുടെ മുന്നിൽ ഞാൻ കാർ നിർത്തി. എന്റമ്മോ ബഡാ പാർട്ടി ആണല്ലോ. വീട് കണ്ടാൽ അറിയാം, ആളു കോടീശ്വരൻ തന്നെ. തന്തപ്പടിയെ സമ്മതിക്കണം. ഇത്ര കാശുകാരൊക്കെ ആയിട്ട് കമ്പനി ഉണ്ടോ.
ഞങ്ങൾ ഗെയ്റ്റ് തുറന്നു അകത്തേക്ക് കടന്നു. വെള്ള ഷർട്ടിട്ട ഒരു ഭീമസേനൻ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. അച്ഛൻ ആദ്യം കയറി, പിന്നെ ഞാനും പിന്നാലെ മറ്റെയാളും. ആ തടിയനും കൂടെ വന്നയാളും എന്തൊക്കെയോ മാറി നിന്നു സംസാരിക്കാൻ തുടങ്ങി. അച്ഛൻ എന്താ കച്ചവടത്തിന്റെ കാര്യമൊന്നും പറയാത്തെ? എന്ത് സാധനാ അച്ഛന്റെ കയ്യിൽ ഉള്ളെ. അതും ഇത്ര വിലപിടിപ്പുള്ളതു. എനിക്കൊരു പിടിയും കിട്ടിയില്ല.
പെട്ടെന്ന് ആരൊക്കെയോ അകത്തു നിന്ന് എത്തി വലിഞ്ഞു ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു. ആദ്യം ഞാനതു അത്ര കാര്യമാക്കിയില്ല. എന്നാൽ ഇടയ്ക്കിടെ വന്നു ആരൊക്കെയോ വന്നു എത്തി നോക്കി തുടങ്ങി. എവിടെയോ ഒരു വശപ്പിശക്. ആ തടിയൻ ഞങ്ങളോടവിടെ ഇരിക്കാൻ പറഞ്ഞു. അവിടെ കിടന്ന ഒരു വലിയ സോഫയിൽ ഞങ്ങൾ ഇരുന്നു. മുൻപിൽ നിറയെ മധുര പലഹാരങ്ങൾ. എനിക്ക് പണി മണത്തു. അപ്പോൾ ഞങ്ങളുടെ കൂടെ വന്ന ആൾ പറഞ്ഞു,
 "അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം അല്ലെ വർമ്മ സാറേ?"
"ആയിക്കോട്ടെ".
അച്ഛൻ അപ്പോഴും വെറും കയ്യോടെ ഇരിക്കുകയായിരുന്നു.

"എടി, മോളെ ഇങ്ങു വിളിച്ചേ."

"ങേ?!". ചതി. കൊലച്ചതി. പണി പാലും വെള്ളത്തിൽ കിട്ടി.
ഞാൻ എന്റെ തന്തപ്പടിയുടെ മുഖത്തേക്കൊന്നു നോക്കി. തന്തപ്പടി പല്ലില്ലാത്ത മോണ കാട്ടി ഇളിച്ചു കാണിച്ചു.
ചാടി എണീക്കാൻ നോക്കിയ എന്നെ അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നു അവർ ബലമായി പിടിച്ചിരുത്തി. അപ്പോൾ കയ്യിൽ ചായയുമായി ഒരു കരിംഭൂതം കടന്നു വന്നു. ചായക്കപ്പുമായി എന്റെ മുന്നിൽ വന്നു കൊമ്പല്ലും കാട്ടി ഒരു ചിരി.
"ബാാാാാാാാാാാ". ഓക്കാനം വന്നു. ചായ അവിടെ വച്ച് ആ സാധനം മാറി നിന്നു. മുഖം കുനിച്ചിരുന്ന എന്നെ എന്റെ സ്വന്തം തന്തപ്പടി കഴുത്ത് പിടിച്ചുയർത്തി പെണ്ണിന്റെ നേരെ തിരിപ്പിച്ചു.

"ദൈവമേ.... അതിന്റെ വയർ. ഗർഭിണി ആണല്ലോ ഈശ്വരാ. തന്തേ, വീട്ടിലേക്കു വാട്ടോ. കാണിച്ചു തരാം."

അപ്പോൾ ആ മൂന്നാമൻ പറഞ്ഞു.
"ഇതാണ് സാറേ ഉരുപ്പടി. ഇഞ്ചിനീയറിംഗ് കഴിഞ്ഞതാ.  അതും കമ്പ്യൂട്ടർ. ജോലി ഒന്നും ആയിട്ടില്ല. നിങ്ങൾ എന്തു തരും?"
എന്നെ സൂക്ഷിച്ചു നോക്കിയിട്ട് വർമ്മ സാർ പറഞ്ഞു;
"20 ഉം 501 പവനും ഒരു കാറും."
"ഏറ്റു ." അച്ഛനും മൂന്നനും ഒരേ സ്വരത്തിൽ പറഞ്ഞു.
കണ്ണും പൊത്തി നാണിച്ചു ആ ഭൂതം അകത്തേക്ക് ഓടി പോയി.

"നടക്കില്ല" എന്നു പറയാൻ വാ തുറന്ന എന്റെ വായിലേക്ക് മൂന്നനും അച്ഛനും ഓരോ ലഡ്ഡു തിരുകി വച്ചു. എന്നിട്ട് എന്നേം വലിച്ചോണ്ടിറങ്ങി.
"ഇതായിരുന്നല്ലേ തന്തേ ഇയാളുടെ ഉരുപ്പടി. എന്തായാലും സ്വന്തം മോനോട് ഈ കൊലച്ചതി വേണ്ടായിരുന്നു.
എന്നാലും എന്റെ തന്തേ... തന്തയാണ്‌ തന്തേ തന്ത...."
--------------------------------------------------------------------------------------------------------------------------------------------------------------    
പടു വൃക്ഷങ്ങൾ 

"അമ്മ ഇതേവരെ റെഡി  ആയില്ലേ? വേഗമാകട്ടെ അമ്മെ, ട്രെയിൻ പോകും".
"ദേ വരുന്നു  മോനെ. ഒരഞ്ചു മിനിട്ട് കൂടി."
"ചേട്ടാ,  എന്റെ ലിപ്-സ്റ്റിക് എന്തിയെ?"; മുകളിലത്തെ നിലയിൽ നിന്നും അയാളുടെ ഭാര്യ വിളിച്ചു ചോദിച്ചു. എന്നാൽ അയാൾ അതു കേട്ടതായി ഭാവിച്ചില്ല.  അക്ഷമാനായി അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.  ഇടയ്ക്കു അത് ശരിയാവില്ല എന്ന മട്ടിൽ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുന്നുണ്ടായിരുന്നു. അയാൾ ഒരു
നെടുവീർപ്പിട്ടു .
"ചേട്ടാ, ആ തള്ള ഇതേവരെ ഇറങ്ങിയില്ലേ?". അവൾ ശബ്ദം താഴ്ത്തി  ചോദിച്ചു. അയാൾ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"അമ്മെ.. വേഗം വാ. ട്രെയിൻ ഇപ്പൊ പോകും". - അവൾ ശബ്ദത്തിൽ കൃത്രിമ മധുരം ചേർത്തു.
അപ്പോൾ അടുക്കളയിൽ  നിന്നു  സെറ്റുമുണ്ടുടുത്ത് നെറ്റിയിൽ ഒരു ചന്ദനക്കുറിയും കയ്യിൽ ഒരു പൊതിയും ഒരു ബോട്ടിൽ വെള്ളവുമായി അമ്മ വന്നു.

"ഇതൊക്കെ എന്തിനാണമ്മേ? പുറത്തു നിന്നു വാങ്ങാമല്ലോ."- അവൾ പരിഭവം നടിച്ചു ചോദിച്ചു."ഇവനു എന്നും ചുമയല്ലേ മോളെ. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഇവനു പറ്റു. പുറത്തെ വെള്ളമൊക്കെ കുടിച്ചു ഇനി വേറെ അസുഖമൊന്നും വരുത്തണ്ട. ഇന്നാ, ഈ പൊതി നിനയ്ക്ക. നിനക്കല്ലേ ഇടക്കിടക്ക് വല്ലതും കഴിക്കേണ്ടത്‌. ഇന്നാ മോനെ. ഇതും കൂടി കവറിലേക്ക് വച്ചോ".

അതു വാങ്ങാൻ നീട്ടിയ അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
"എന്താ മോനെ നിന്റെ കൈകൾ ഇങ്ങനെ വിറക്കുന്നെ?"

"ഓ. അതു ചേട്ടൻ തണുത്ത വെള്ളത്തിൽ കുളിചോണ്ടാ അമ്മെ. അമ്മ അതിങ്ങു താ. ഞാൻ വച്ചോളാം"- അവൾ അമ്മയുടെ കയ്യിൽ നിന്നു ആ പൊതി വാങ്ങി.

"അമ്മെ. അല്ലെങ്കിൽ നമുക്കിന്നു പോണോ? പിന്നെ ആക്കിയാലോ ക്ഷേത്ര ദർശനം?".- അയാൾ അമ്മയോടു ചോദിച്ചു. ഇത് കേട്ട അവൾ ഞെട്ടി തിരിഞ്ഞു.പല്ലിറുമ്മിക്കൊണ്ട് അയാളെ തറപ്പിച്ചൊന്നു നോക്കി.

"എന്താ മോനെ നിനക്ക് പറ്റിയെ? ഇത്രയൊക്കെ ഒരുങ്ങിയിട്ടു ഇനി മാറ്റി വക്കാനൊ? അതൊന്നും വേണ്ട മോനെ. നമുക്ക് പോകാം. എത്രയും നേരത്തെ ആകുന്നോ അത്രയും നല്ലത്. വളരെ നാളുകളായിട്ടുള്ള ഒരാഗ്രഹാ.... ഗുരുവായൂരപ്പനെ ഒന്ന് കാണുക എന്നത്.".

അയാൾ ഒന്നും മിണ്ടിയില്ല. അമ്മയെ കൈ പിടിച്ചു ഇറക്കി. അവൾ ധ്രിതിയിൽ വാതിൽ പൂട്ടി. ഇനി തീരുമാനം മാറ്റി വാതിൽ പൂട്ടിയാലോ എന്നായിരുന്നു അവളുടെ പേടി. അവർക്ക് വേണ്ടി ഒരു ടാക്സി അവിടെ കിടക്കുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി അയാൾ പുറകിൽ അമ്മക്കൊപ്പം കയറി, എന്നിട്ടവളെ മുന്നിലിരുത്തി. അവൾക്കു ദേഷ്യം കൊണ്ട് മുഖം ചുവന്നു വന്നു. എന്നാൽ അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു; "കണ്ടോ... അപ്പോഴും ചേട്ടനു അമ്മയുടെ അടുത്തിരിക്കണം. ഇങ്ങനെ ഒരു അമ്മയെയും മകനെയും ഞാൻ എങ്ങും കണ്ടിട്ടില്ല."

അത് കേട്ട് ആ അമ്മ അഭിമാന പൂർവ്വം ഒന്ന് ചിരിച്ചു. അയാൾ അവിടെ അമ്മയുടെ കൂടെ ഇരുന്നു. ഒരു കൈ കൊണ്ട് അയാൾ അമ്മയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ടാക്സി അവരെയും കൊണ്ടു റെയിൽവേ സ്റ്റെഷനിൽ ചെന്ന് നിന്നു  . അവർ പ്ലാറ്റ്ഫൊമിലെക്കു കയറി. അപ്പോഴും ആ പിടി അയാൾ വിട്ടില്ല. റെയിൽവേ സ്റ്റെഷനിലെ തിക്കും തിരക്കും കണ്ടു ആ അമ്മ വല്ലാതെ അത്ഭുദപ്പെട്ടു.
"അമ്മ എന്റെ വിടല്ലേ. ഇന്ന് നല്ല തിരക്കാ."
"ഇല്ല മോനെ". അവർ പറഞ്ഞു.

അപ്പോൾ താടിയും മുടിയും ജട  പിടിച്ച, കീറി പറിഞ്ഞ ഷർട്ടുമിട്ടു ഒരു വയസ്സൻ അവരുടെ അടുത്തേക്ക് വന്നു.
അവൾ അപ്പോൾ ആ പിച്ചക്കാരനെ ചീത്ത പറഞ്ഞു ഓടിക്കാൻ ഭാവിച്ചു. അപ്പോൾ അവർ പറഞ്ഞു; "എടാ, അയാൾക്ക്‌ വല്ലതും കൊടുക്കെടാ".
"അതൊക്കെ എന്തിനാ അമ്മെ? ഇത്തരക്കാരെയൊന്നും വിശ്വസിക്കാൻ പറ്റില്ല."
" അങ്ങനെ പറയരുത് മോനെ. അയാളും ഒരു മനുഷ്യനല്ലേ. അയാൾക്കും വിശക്കില്ലേ. നോക്കാൻ ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്നു പറയുന്നത് വെറുതെയാ. മോൻ അയാൾക്ക് വല്ലതും കൊടുക്ക്".
അയാൾ ഒരു പത്തു രൂപ നോട്ടെടുത്ത് കൊടുത്തു.

"ഇതൊക്കെ കാണുമ്പോൾ തോന്നും ഈ അമ്മ എത്ര ഭാഗ്യവതിയാണെന്ന്. വയസ്സാം കാലത്ത് നോക്കാൻ എനിക്കൊരു മോനും മരുമോളുമുണ്ടല്ലോ. അയാളുടെ അവസ്ഥ കണ്ടോ? ആരും നോക്കാനില്ലാതെ... ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ..."
പെട്ടെന്ന് അയാളുടെ കൈ അയഞ്ഞു. അമ്മയുടെ കൈമേലുള്ള  പിടി വിട്ടു. അയാൾ ഭാര്യയുടെ മുഖത്തേക്ക് ദയനീയമായോന്നു നോക്കി. ആ മുഖത്ത് അയാൾ ഭാവഭേദമോന്നും കണ്ടില്ല. അയാൾ അവളുടെ തോളിൽ കൈ വച്ചു . എന്നാൽ ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവൾ ആ കൈ തട്ടി കളഞ്ഞു.

ട്രെയിനിന്റെ ചൂളം വിളി അങ്ങകലെ നിന്ന് കേട്ടു തുടങ്ങി. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഉടനെ ആ അമ്മ മകന്റെ കൈ പിടിച്ചു. ട്രെയിൻ നിർത്തി. അവർ അതിൽ കയറി. അമ്മയെ വിൻഡോ സീറ്റിൽ ഇരുത്തി. എന്നിട്ട് അമ്മയെ തന്നെ നോക്കിയിരുന്നു. ഇതു കണ്ടു കലി പൂണ്ട അവൾ അയാളുടെ കാലിനൊരു തട്ടു കൊടുത്തു. ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞിരുന്നു. ഇടയ്ക്കു ട്രെയിനിൽ വെള്ളം കൊണ്ടു വന്നപ്പോൾ അയാൾ ഒരു ബോട്ടിൽ വെള്ളം മേടിച്ചു. എന്നിട്ട് അമ്മ തന്ന കവറിലേക്കിട്ടു.
"എന്തിനാ മോനെ വെള്ളം മേടിച്ചേ. ചുമ്മ പൈസ കളയണ്ട. വെള്ളം നമ്മൾ കൊണ്ടു വന്നിട്ടില്ലേ. "
"സാരമില്ല അമ്മെ. അതു തീർന്നാൽ പിന്നെ വാങ്ങണ്ടേ. ഇനി പിന്നെ വെള്ളം കൊണ്ടു വന്നില്ലെങ്കിലോ.".
ഒച്ച പതറാതിരിക്കാനും  കരയാതിരിക്കാനും അയാൾ വല്ലാതെ കഷ്ടപ്പെട്ടു. ഇടയ്ക്കു അമ്മ കാണാതെ കുറച്ചു ഭക്ഷണം കൂടി വാങ്ങിച്ചു ആ പൊതിയിലിട്ടു.
"മോനെ, ഞാൻ ചിലപ്പോ മയങ്ങും. ഇറങ്ങാറായാൽ വിളിക്കണേ."
"ശരി അമ്മെ."- ഇത്തവണ മറുപടി പറഞ്ഞത് അവളായിരുന്നു.
ട്രെയിനിലെ കാറ്റടിച്ചു ആ അമ്മ ചെറുതായൊന്നു മയങ്ങി.

*                                     *                                             *                           *                                           

നട തുറന്നു. മണികൾ നീട്ടി മുഴങ്ങി. മകനും മരുമകൾക്കുമോപ്പം ആ അമ്മ ഗുരുവായൂരപ്പനെ ദർശിച്ചു. തനിക്കു എത്രയും വേഗം ഒരു പേരക്കിടാവിനെ തരാൻ മനസ്സുരുകി പ്രാർത്ഥിച്ചു. മകനും മരുമകൾക്കും നല്ലത് വരുത്തണേയെന്നു കേണപേക്ഷിച്ചു. മരുമകളുടെ മുൻകോപം കുറയ്ക്കണേ എന്ന് ഗുരുവായൂരപ്പനോട് പറഞ്ഞു.
കഥനകൾ നീട്ടി വെടിച്ചു. അമ്മ ഞെട്ടിയെണീറ്റു. മോനെ എവിടെയെത്തി എന്ന് ചോദിക്കാൻ തിരിഞ്ഞ അമ്മയുടെ ചുമലിൽ തട്ടി ഒരാൾ ചോദിച്ചു; "മുത്തശ്ശിക്ക് എങ്ങോട്ടാ പോകണ്ടേ? ദേ ഗുരുവായൂർ എത്തി. ഇറങ്ങുന്നില്ലേ?ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്‌."
നമ്മൾ ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചു കൊണ്ട് ആ അമ്മ മകനു നേരെ തിരിഞ്ഞു. എന്നാൽ അവരുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. മകനും മരുമകളും ഇരുന്ന സീറ്റ്‌ അനാഥമായി കിടക്കുകയായിരുന്നു.
"അല്ല, മുത്തശ്ശി ഒറ്റക്കാ? ഗുരുവായൂരപ്പനെ തൊഴാൻ വന്നതാണോ? "
എന്നാൽ അവർ കേട്ടോ എന്നറിയില്ല. അവരുടെ കണ്ണുകൾ മകനെ തിരയുകയായിരുന്നു. അവിടെയെങ്ങും അവനെ കണ്ടില്ല. അപ്പോഴാണ്‌ തന്റെ അടുത്തിരുന്ന കവർ അവർ കണ്ടത്. അതിൽ താൻ എടുത്ത വെള്ളവും മകൻ മേടിച്ച ബോട്ടിലും പിന്നെ ഒരു ഭക്ഷണപ്പോതിയും കണ്ടു. അവർ ഒന്നും മിണ്ടാതെ ആ കവറിലേക്കും നോക്കി ഇരുന്നു. അപ്പോൾ അതിന്റെ ഇടയിൽ കുറച്ചു നോട്ടുകളും കണ്ടു. അവർ അതെടുത്തു നോക്കി. ഏതാനും നൂറു രൂപാ നോട്ടുകൾ അവരുടെ കൈകളിലിരുന്നു വിറച്ചു. ഇടറിയ ശബ്ദത്തിൽ അവർ ആ അപരിചിതനോട് ചോദിച്ചു; "മോനെ, ഗുരുവായൂർ അമ്പലത്തിലേക്ക് എങ്ങനാ എത്തുക?"
അയാൾ മറുപടി പറഞ്ഞു. അമ്മ ആ കവറും നെഞ്ചോടു ചേർത്ത് ഇറങ്ങി. കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ ഒരു തുള്ളി കണ്ണീർ പോലും ആ കണ്ണുകളിൽ നിന്ന് വീണില്ല. ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ കരഞ്ഞില്ല. കാലുകള വേയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ വീണില്ല. അപ്പോൾ ഒരു പിച്ചക്കാരൻ അവരുടെ അടുത്തേക്ക് വന്നു, വയർ തിരുമ്മി ഒന്നും കഴിച്ചിട്ടില്ല എന്നു ആങ്യം കാണിച്ചു. അമ്മ തന്റെ കവറിൽ നിന്ന് അതിലുണ്ടായിരുന്ന ഭക്ഷണപ്പൊതിയും നൂറിന്റെ നോട്ടുകളും അയാൾക്ക്‌ കൊടുത്തു. അയാൾ തെല്ലോരമ്പരപ്പോടെ അമ്മയെ നോക്കി. പിന്നെ കിട്ടിയ ആ ഭക്ഷണം വലിച്ചു വാരി തിന്നാൻ തുടങ്ങി.
അത് ശ്രദ്ധിക്കാതെ മെല്ലെ മെല്ലെ ആ അമ്മ നടന്നു... ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക്.
--------------------------------------------------------------------------------------------------------------------------------------------------------------    

പകൽ മാന്യൻ

നേരം വെളുത്തു....
കൊട്ടും ടൈയ്യും കെട്ടി, ഇൻസെർറ്റ് ചെയ്തു എക്സിക്യൂട്ടീവ് സ്റ്റൈലിൽ അയാൾ ഫ്ലാറ്റിൽ നിന്നിറങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്ന അസോസിയഷൻ സെക്രട്ടറിയോട് ഗുഡ് മോണിംഗ് പറഞ്ഞു. ഗെയ്റ്റിൽ നിന്ന സെക്ക്യൂരിട്ടിയെ കൈ വീശി കാണിച്ചു. വഴിയിൽ സമ്മേളനം നടത്തുകയായിരുന്ന വനിതാ സംഘടനയുടെ വെൽഫെയർ ബോക്സിൽ 1000 ന്റെ നോട്ടു ഇട്ടു. തിരക്ക് കുറഞ്ഞ ഒരു a/c ബസിൽ കയറി. ഒഴിഞ്ഞു കിടന്ന സീറ്റിലിരുന്നു. ചിരിച്ചു കൊണ്ട് വന്ന ലേഡി കണ്ടക്ടരോട് കുശലം ചോദിച്ചു. ഓഫീസിൽ തന്റെ കാബിനിൽ പോയിരുന്നു. അന്നത്തെ ഷെദ്യൂലുമായി വന്ന പ്രൈവറ്റ് സെക്രെട്ടറിക്ക് ആവശ്യമായ നിർദ്ദേശം കൊടുത്തു. അവൾ അടിച്ചിരുന്ന പെർഫുമിനെ ഒന്നു പുകഴ്ത്തി പറഞ്ഞു.
രാത്രി ആയി.....
അയാൾ ഒരു നെടു വീർപ്പോടെ എണീറ്റു. ടൈ ഒന്നു ലൂസ് ആക്കി. ഇൻസെർറ്റ് ചെയ്ത ഷർട്ട് പുറത്തേക്കിട്ടു. ഇറങ്ങി. നല്ല തിരക്കുള്ള ഒരു ബസ്സില കയറി. മുൻപിൽ ലേഡീസ് സീറ്റിന്റെ അടുത്തു പോയിരുന്നു. ഇന്നത്തെ ഒന്നാമത്തെ ഇരയെ അയാൾ കണ്ടു പിടിച്ചു. അയാളുടെ കണ്ണുകൾ ഒന്നു തിളങ്ങി. ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ ബസിന്റെ കുലുക്കത്തിനനുസരിച്ചു അയാളും ആടാൻ തുടങ്ങി. അയാളുടെ കൈകൾ എന്തോ കണ്ടു പിടിക്കാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരുന്നു.  ആ വലിയ ട്രാഫിക്കിൽ ഹോണുകൾ പല തവണ ശബ്ദിച്ചു കൊണ്ടിരുന്നു. തിരക്കു കുറഞ്ഞപ്പോൾ ഗവേഷണം അവസാനിപ്പിച്ചു അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ബാറിലേക്ക് കയറി.  മിന്നുന്ന ഫോമിൽ തിരിച്ചത്തി. എതിരെ വന്ന ഏതോ വാഹനത്തെ തെറി വിളിച്ചു കൊണ്ടു ബസ്‌സ്റൊപ്പിലേക്ക് നടന്നു. അവിടെ രണ്ടാമത്തെ ഇരയെ അയാൾ കണ്ടു പിടിച്ചു. ഇരയുടെ ചുറ്റും അയാൾ വട്ടമിട്ടു നടന്നു. പേടിച്ചരണ്ട മാൻപേട പതുക്കെ അവിടെ നിന്നും നടന്നു നീങ്ങി. ഒരു ചെന്നായയെ പോലെ അയാൾ പുറകെയും. പിന്നെ അതൊരു ഓട്ടമായി. വിജനമായ തെരുവിന്റെ വലിയൊരു മതിലിനു മുന്നിൽ ആ ഓട്ടം അവസാനിച്ചു. ആ മാൻപേട ഇരു കയ്കളും കൊണ്ട് തൊഴുതു. ഇര കിട്ടിയ ചെന്നായയെ പോലെ അയാൾ നാവു നോട്ടി നുണഞ്ഞു

വിയർത്തൊലിച്ചു പാതി തുറന്ന ഷർട്ടുമായി അയാൾ ഫ്ലാറ്റിൽ എത്തി. തന്റെ ലാപ്ടോപ് ഓണ്‍ ചെയ്തു. FB -ൽ കുറെ ഇരകൾക്കായി സേർച്ച്‌ നടത്തി. കിട്ടിയ ഇരകളുടെ ഫോട്ടോകൾക്ക് "നല്ല" കുറെ കമന്റ്‌ ഇട്ടു. എനിട്ടും മതിയാകാതെ വന്നപ്പോ കുറെ മെസ്സേജും ഫോട്ടോസും അയച്ചു. തിരികെ ചെറിയ തെറി വിളികൾ കിട്ടിയപ്പോൾ അയാൾ പല്ലിളിച്ചു ചിരിച്ചു. വല്ലാത്തൊരു സംതൃപ്തിയോടെ അയാൾ എണീറ്റു. കിടക്കയിലേക്ക് ചെരിഞ്ഞു.

നേരം വെളുത്തു....

--------------------------------------------------------------------------------------------------------------------------------------------------------------     

 പുഞ്ചിരിക്കാതിരിക്കാൻ അവകാശമില്ലത്തവർ


വശ്യമായ പുഞ്ചിരിയോടെ ആ രണ്ടു സുന്ദരികൾ എന്നെ, സോറി ഞങ്ങളെ, അകത്തേക്ക് സ്വാഗതം ചെയ്തു. ഞാൻ ഒറ്റക്കല്ല അമ്മയും ചേച്ചിയും ഉണ്ട് കൂടെ. അമ്മയും ചേച്ചിയും അകത്തു പള പളാ മിന്നുന്ന സാരിയിലേക്കും   ചുരി താറിലെക്കുമാണ് നോക്കിയിരുന്നതെങ്കിൽ എന്റെ കണ്ണ് അപ്പോഴും ആ സുന്ദരികളുടെ മുഖത്തായിരുന്നു. നേരെ നോക്കി നടക്കെടാ എന്ന് പറഞ്ഞു ചേച്ചി തലക്കൊരു തട്ടും തന്നു. സാദാരണ ചേച്ചിയോ അമ്മയോ വിളിച്ചാൽ ഞാൻ ഒപ്പം ചെല്ലാറില്ല. പക്ഷെ ഇങ്ങോട്ടാണെന്നു പറഞ്ഞപ്പോ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. സ്ത്രീകളുടെ ഒപ്പം ഡ്രസ്സ്‌ എടുക്കാൻ പോകുന്നത് വലിയ ചുറ്റാണെന്നാണ് പൊതുവേയുള്ള വയ്പ്പ്. എന്നാൽ അങ്ങനെയല്ല എന്നു എന്നെ പോലെയുള്ളവർക്കറിയാം.
ദേവതമാരുടെ രാജ്യത്ത് ഒരു രാജാവിനെപോലെ ഞാൻ നടന്നു. എന്റെ തലയുടെ ചുറ്റും കണ്ണുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.
"ഡാ, നീ ഇതെങ്ങോട്ടാ പോണേ? അങ്ങോട്ടല്ല ഇങ്ങോട്ട്."   അമ്മ വിളിച്ചു പറഞ്ഞു. ഒരു വളിച്ച ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു. അവർ ലേഡീസ് സെക്ഷനിലേക്ക് നടന്നു. പുറകെ ഞാനും. അവിടുത്തെ കളക്ഷൻ കണ്ടു അമ്മയുടെയും ചേച്ചിയുടെ കണ്ണു തള്ളി, 'എന്റെയും'. അകത്തേക്ക് ചെന്ന ഉടനെ അമ്മയെയും ചേച്ചിയും ചുരിദാറിന്റെ ഒരു കൂമ്പാരത്തിലേക്ക് അവർ വിളിച്ചു കൊണ്ട് പോയി, മനോഹരമായ പുഞ്ചിരിയോടെ.


ചേച്ചിക്ക് ചുരിദാർ നോക്കാനെന്ന വ്യാജേന ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചു നടന്നു.
"ഈ ഡ്രസ്സ്‌ മോൾക്ക്‌ നന്നായി ചേരും. ഇതിട്ടു കോളേജിൽ പോയാൽ പിന്നെ ആണ്‍പിള്ളേർ പുറകെന്നു മാറില്ല."
അത്രയും സ്വീറ്റ് ആയ സബ്ദം ആരുടെയാണെന്നറിയാൻ  ഞാൻ അങ്ങോട്ട്‌ നോക്കി.
"ഈശ്വരാ...". വീണ്ടും മനം മയക്കുന്ന പുഞ്ചിരിയുമായി ഒരു സെയ്ൽസ് ഗേൾ. ആ സെയ്ൽസ് ഗേൾ ഇത്ര കാര്യമായി പുകഴ്ത്തിയ കക്ഷിയെ ഞാൻ ഒന്ന് നോക്കി.
"ബേ............" ഒരു കരിംഭൂതം. ഈശ്വരാ ഇതിന്റെ പുറകിൽ നിന്നാണോ ആണ്‍പിള്ളേർ മാറില്ല എന്നു പറഞ്ഞെ. ഇതിന്റെ പുറകെ പോകുന്നവൻ അത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവൻ ആയിരിക്കും. അവൾ അപ്പൊ തന്നെ പറഞ്ഞു; "ഇത് പായ്ക്ക് ചെയ്തോ ചേച്ചി."
ഞാൻ ആകെ അന്തം വിട്ടു പോയി. ഇവരുടെ വാക്കുകളുടെ ഒരു അത്ഭുദശക്തിയെ. ഒരൊറ്റ വാചകം കൊണ്ടല്ലേ ആ ചുരിദാർ കച്ചവടമാക്കിയെ. ഒന്നു രണ്ടു ചുരിദാർ വെറുതെ തിരിച്ചു നോക്കി ഞാൻ അങ്ങ് നടന്നു. ഒരു റ്റെക്സ്റ്റൈൽ ഷോപ്പ് നടത്തിക്കൊണ്ടു പോകുന്നത് ശരിക്കും ഇവരാണ്, ഇപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഈ ദേവതമാർ.
"നിനക്കെന്താടീ കൊച്ചെ വെളിവില്ലെ? ഉറക്കത്തീന്ന് എണീറ്റ്‌ വന്നതാണോ? നിന്നോട് പച്ച കളർ എടുക്കനല്ലേ പറഞ്ഞെ. എന്നിട്ടെന്താ ഈ എടുത്തിട്ടിരിക്കണേ? ഇതാണോ പച്ച?" വല്ലാത്തൊരു അട്ടഹാസം. ഏതോ വലിയ വീട്ടിലെ കൊച്ചമ്മ സെയ്ൽസ് ഗേൾനെ ചീത്ത വിളിക്കുന്നതാണ്. എല്ലാവരും അങ്ങോട്ട്‌ നോക്കി നിൽപ്പാണ്. പക്ഷെ ആരും ഒരക്ഷരം മിണ്ടണില്ല. ആ പെണ്‍കുട്ടിയുടെ സഹായത്തിനു വേറെ ഏതൊക്കെയോ സെയ്ൽസ് ഗേൾസ് ഓടി വന്നു.
"പോട്ടെ ചേച്ചി. അറിയാതെ പറ്റിയതല്ലേ. അവൾക്കു നല്ല സുഖമില്ല ഇന്ന്. "
"ചേച്ചിയോ? ഞാൻ എപ്പോഴാടി നിന്റെ ചേച്ചി ആയെ? സുഖമില്ലാത്തതെന്താ? ഭ്രാന്താണോ?. പൈസ എണ്ണിക്കൊടുത്തിട്ടാ സാധനം മേടിക്കണേ. അല്ലാതെ ആരുടേം ഓശാരത്തിനല്ല. ഞാൻ പറയണ കളർ എടുക്കാനാ നിന്നെയൊക്കെ ഇവിടെ നിർത്തിയിരിക്കണെ  "

ആ പെണ്ണുമ്പിള്ള കലി തുള്ളി വിറക്കുകയാണ്. പാവം ആ സെയ്ൽസ് ഗേൾ നിന്നു കരയാൻ തുടങ്ങി.
"എനിക്ക് പനിയാ മാഡം, നല്ല തലവേദനയും. അതുകൊണ്ട് മാറിപോയതാ. ക്ഷമിക്കണേ മാഡം."
അപ്പോഴേക്കും കോട്ടും ടയ്യും കെട്ടിയ്യ ഒരാൾ അങ്ങോട്ടു വന്നു.
"എടി, എണീക്കെടി. ആ കാലമാടൻ വരുന്നു. നീ ഇരിക്കുന്ന കണ്ടാൽ പിന്നെ ഇന്നത്തെ ശമ്പളം പോയി."  എന്റെ അടുത്ത് നിന്ന ഒരു സെയ്ൽസ് ഗേൾ അടക്കം പറയുന്ന ഞാൻ കേട്ടു. ആ പെണ്‍കുട്ടി അപ്പോഴും മുഖം പൊത്തി കരയുകയായിരുന്നു. ഇത്രയും പേരുടെ മുന്നിൽ വച്ചു അപമാനിത ആയതിന്റെ നാണക്കേടും. ടൈ കെട്ടിയ ആൾ വന്നു എന്തൊക്കെയോ പറഞ്ഞു. അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി. ആ കൊച്ചമ്മ അവിടെ നിന്നും ഇറങ്ങിയും പോയി.
"പാവം, ചിലപ്പോ അവളുടെ ജോലി ഇന്നത്തോടെ തെറിക്കും. അല്ലേൽ ഈ ആഴ്ച ശമ്പളം ഉണ്ടാവില്ല. രണ്ടു ദിവസമായി അവൾ പനിച്ചു നടക്കുകയാ. എന്നിട്ട് പോലും ആ കാലമാടാൻ അവൾക്കു ലീവ് കൊടുത്തില്ല. എന്തിനു, ഒരഞ്ചു മിനിട്ട് ഇരിക്കാൻ പോലും സമ്മതിച്ചിട്ടില്ല. സുഖമുള്ളപ്പോ ഓകെ. എന്നാൽ സുഖമില്ലാത്തപ്പോഴെങ്കിലും ഇരിക്കാൻ സമ്മതിച്ചു കൂടെ. "
"എടി. പതിയെ പറ. ആരെങ്കിലും കേട്ടാൽ....." ഏതോ രണ്ടു സെയ്ൽസ് ഗേൾസ് പരസ്പരം പരാതി പറയുകയാണ്‌.
അപ്പോഴാണ്‌ അവിടെ കണ്ട പുഞ്ചിരികളൊക്കെ വെറും മിഥ്യയാണെന്ന് ഞാൻ അറിഞ്ഞത്. ആ പുഞ്ചിരി കൊണ്ട് മറച്ചു പിടിച്ചിരിക്കുന്നത് വേദനകളും കഷ്ടപ്പാടുകളും ദുഖങ്ങളുമാണ്. കാരണം അതൊന്നും വരുന്ന കസ്റ്റ്മെർസിനെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞാൻ പിന്നെ അവിടെ നിന്നില്ല. ജെന്റ്സ് സെക്ഷനിലേക്ക് പോയി.
അവിടെ ചുമ്മാ നടന്നു. എന്നാൽ ആദ്യം നടന്ന പോലെ നടക്കാനോ അവിടെയുള്ള സെയ്ൽസ് ഗേൾന്റെ മുഖത്ത് നോക്കാനോ എനിക്ക് സാധിച്ചില്ല. ഞാൻ വെറുതെ ഒരു ഷർട്ട് എടുത്തു നോക്കി. അപ്പോൾ കുറച്ചു മുൻപ് കരഞ്ഞു കൊണ്ട് പോയ ആ സെയ്ൽസ് ഗേൾ അങ്ങോട്ട്‌ വന്നു. അതിനെ ലേഡീസ് സെക്ഷനിൽ നിന്ന് മാറ്റിയെന്നു തോന്നുന്നു. പാവം, കരഞ്ഞത് കൊണ്ടാവാം ആ കണ്പോളകൾ വല്ലാതെ വീറ ത്തിട്ടുണ്ട്. അതു നേരെ എൻറടുത്തെക്കാണ് വന്നത്.  അടുത്തെത്താറാ യപ്പോഴേക്കും അതിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. എന്നാൽ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു. അൽപ്പം ഇടറിയ ശബ്ദത്തോടെ അതു എന്നോട് പറഞ്ഞു;
"സർ നു ഈ ഷർട്ട് നന്നായി ചേരും. കോളേജിൽ ചെത്താൻ പറ്റിയ മോഡൽ ആണ്"
ഞാൻ ഒന്നും പറഞ്ഞില്ല. കാരണം എന്തു പറയണം എന്നെനിക്കറിയില്ലായിരുന്നു....




--------------------------------------------------------------------------------------------------------------------------------------------------------------     


        "ബ്രാണ്ടെട് ഓണം“

നേരം ഉച്ചയാകാറായിട്ടും അടുക്കളയിൽ ഒരനക്കവുമില്ല."മോളെ, ഓണം ആയിട്ടു സദ്യ ഒന്നും ഉണ്ടാക്കുന്നില്ലേ?"
"അച്ഛനുള്ള സദ്യ ഇപ്പൊ വരും". ടി .വി യിൽ നിന്നും കണ്ണെടുക്കാതെ മകൾ വിളിച്ചു പറഞ്ഞു. അപ്പോൾ തന്നെ ഡോർ ബെൽ മുഴങ്ങി. "അതാ അച്ഛന്റെ സദ്യ എത്തിയല്ലോ. എന്നാൽ വാതിൽ തുറന്ന എന്നെ എതിരേറ്റതു KFC യുടെ ചിക്കെനും കൊണ്ട് വന്ന ഡെലിവറി ബോയ്‌ ആയിരുന്നു." അയ്യോ അച്ഛാ, ഇത് എനിക്കും ഹസ്നും ഉള്ള ചിക്കനാ. അച്ഛനുള്ള സദ്യ ഇപ്പൊ വരും". ഞാൻ ഡൈനിങ്ങ്‌ ഹാളിൽ പോയി ഒഴിഞ്ഞ കസേരകളിൽ ഒന്നിലിരുന്നു. ഉടനെ ഡോർ ബെൽ വീണ്ടും മുഴങ്ങി. "അച്ഛന്റെ സദ്യ ഇതാ എത്തിപോയല്ലോ."
"അയ്യോ അമ്മെ, അതു അപ്പാപ്പനുള്ളതല്ല. എനിക്കുള്ള പിസ്സയാണ്. അതു വേഗം മേടിച്ചു കൊണ്ടു വാ. സിനിമ തുടങ്ങാറായി".
"അച്ഛാ, ഇത് പിള്ളേർക്കുള്ള പിസ്സയാണ് . അവർ ഇതൊക്കെയേ കഴിക്കൂ. അച്ഛനുള്ള സദ്യ ഇപ്പൊ വരും ട്ടോ ". എന്റെ മുന്നിലൂടെ ഡോമിനോസിന്റെ വലിയൊരു കവറുമായി മകൾ ടി .വി യുടെ മുന്നിലേക്കോടി.
അനാഥമായ ഡൈനിങ്ങ്‌ ഹാളിൽ ഞാനും ഒഴിഞ്ഞ കുറെ കസേരകളും കാത്തിരുന്നു അടുത്ത ഡോർ ബെല്ലിനായി .....

--------------------------------------------------------------------------------------------------------------------------------------------------------------                                

                                                               മയിൽ പ്പീലി 

ചിതലരിച്ച ഓർമ്മകൾ ഒന്നു പൊടി തട്ടിഎടുക്കാനായിട്ടാണ് കുഞ്ഞുണ്ണി മാഷ്‌ തട്ടിൻ പുറത്തേക്കു വലിഞ്ഞു കയറിയത്. എന്നാൽ ഇത്ര മാത്രം അത് ചിതലരിച്ചു കാണും എന്ന് കുഞ്ഞുണ്ണി മാഷ്‌ വിചാരിച്ചില്ല. ചിലന്തി വലകൾക്കും മാറാലകൾക്കും ഇടയിലൂടെ ഒരു കൊച്ചു കുട്ടി മുട്ടിലിഴയുന്നത് പോലെ കുഞ്ഞുണ്ണി മാഷ്‌ നടന്നു. അപ്പോൾ ഇതാര തന്റെ തട്ടകത്തിൽ എന്നാ ഭാവത്തിൽ ഒരു കുഞ്ഞു മൂഷികൻ‌ മാഷിന്റെ മുന്നിലേക്ക്‌ വന്നൊരു നോട്ടം. അവനെ കണ്ടപ്പോൾ മാഷിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു. "അപ്പൊ ഇവനാണ് അടുക്കളയിൽ വയ്ക്കുന്ന തേങ്ങ മുഴുവൻ തിന്നു തീര്ക്കുന്ന വിരുതൻ. മാഷ്‌ കയ്യോന്നുയർത്തിയതും ആ കുഞ്ഞു മൂഷികൻ‌ എങ്ങോട്ടോ ഓടിയോളിച്ചു. മാഷ്‌ വീണ്ടും ചുറ്റും നോക്കി കൊണ്ടിരുന്നു. താൻ അന്വേഷിക്കുനത് കണ്ടെത്താത്തതിലുള്ള നിരാശ ആ മുഖത്തുണ്ട്‌. കണ്ണടയിൽ പറ്റിപിടിച്ച മാറാല എടുത്തു കളഞ്ഞു അതൊന്നു മുണ്ട് കൊണ്ട് തുടച്ചു വീണ്ടും എടുത്തു വച്ചു. "ഔ ." മാഷ്‌ കയ്യൊന്നു കുടഞ്ഞു. തങ്ങൾക്കു മാർഗ തടസ്സമുണ്ടാക്കിയ മാഷിന്റെ കൈകളെ കട്ടനുറുമ്പുകൾ കൂട്ടത്തോടെ ആക്രമിച്ചതിന്റെ പ്രതികരണ മായിർന്ന്നു മാഷിൽ നിന്നു ഇപ്പോഴുണ്ടായത്. ഇതൊന്നും വക വെക്കാതെ മാഷ്‌ തട്ടിൻപുറം മുഴുവൻ അരിച്ചു പെറുക്കികൊണ്ടിരുന്നു.

മേല്ക്കൂരയിലെ വിടവിലൂടെ സൂര്യപ്രകാശം അകത്തേക്ക് പ്രതിഫലിയ്കുന്നുണ്ടായിരുന്നു. അതാ കിഴക്കേ മൂലയിൽ എന്തോ ഒന്ന് തിളങ്ങുന്നു. അതെ പ്രഭയോടെ മാഷിന്റെ കണ്ണുകളും തിളങ്ങാൻ തുടങ്ങി. ചുളിവുകൾ വീണ ആ മുഖത്ത് ഒരു വലിയ പുഞ്ചിരി വിടർന്നു. വെള്ളിക്കള റുള്ള  ആ പെട്ടി മാഷ്‌ തുറന്നു. ഒരു കിരു കിര ശബ്ദത്തോടെ അത് തുറന്നു. അതിൽ നിറയെ ബുക്കുകൾ ആയിരുന്നു. മാഷ്‌ അവയെല്ലാം പുറത്തേക്കിട്ടു. അതിൽ നിന്ന് കാലപ്പഴക്കത്തിന്റെ ഗന്ധം മാഷിന്റെ മൂക്കുകളികേക്ക് തുളഞ്ഞു കയറി. മാഷോന്നു ചുമച്ചു. പെട്ടിയുടെ അടിയിൽ നിന്നും മാഷൊരു ഡയറി പുറത്തേക്കെടുത്തു. എന്നിട്ട് ആ ഡയറി വളരെ വേഗത്തിൽ മറിച്ചു. അതിൽ നിന്നും ഒരു മയിൽ‌പ്പീലി പുറത്തേക്കു തെറിച്ചു. ഓടിന്റെ വിടവിലൂടെ എത്തി നോക്കിയ സൂര്യ ശോഭയിൽ ആ മയിൽ‌പീലി തിളങ്ങി. മാഷ്‌ ആ മയിൽ‌പീലി നെഞ്ചോടു ചേർത്ത് വച്ചു. കാലം പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങി.....

(തുടരും.....)


--------------------------------------------------------------------------------------------------------------------------------------------------------------
ഒരു  whatsapp  ആദ്യരാത്രി.

മണിയറയുടെ വാതിൽ തുറന്നു നമ്ര മുഖിയായി കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി തന്റെ  ഭാര്യ വരുന്നതും നോക്കിയിരിക്കുകയായിരുന്നു മധു, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ. വളരെ വൈകി കല്യാണം കഴിക്കുന്ന ഒരാണിന്റെ മുഖത്തുണ്ടാകുന്ന എല്ലാ അക്ഷമയും മധുവിന്റെ മുഖത്തും ഉണ്ടായിരുന്നു. ആദ്യരാത്രിയിൽ പറയേണ്ട ഡ യലോഗ്സ് എല്ലാം ഒന്നുകൂടി പറഞ്ഞു നോക്കി. ഇതു  കാണുമ്പോൾ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെയാണ് ഓർമ വരുന്നത്. മധുവിന് എവിടെയോ തെറ്റി. തല കുലുക്കി വീണ്ടും ഒരിക്കൽ കൂടി പറഞ്ഞു നോക്കുന്നു. SSLC പരീക്ഷക്ക്‌ കോപ്പി അടിച്ചപ്പോ പോലും ഇത്ര ടെൻഷൻ ഉണ്ടായിട്ടുണ്ടാവില്ല. അതിനു മറ്റൊരു കാരണം കു‌ടി ഉണ്ട്. ഇന്നാണ് പെണ്‍കുട്ടിയോട് ആദ്യമായി സംസാരിക്കാൻ പോകുന്നത്. ഇതിനു മുൻപുള്ള കമ്മുണി ക്കേഷൻ  മുഴുവൻ whatsapp വഴിയായിരുന്നു. പെണ്ണ് കാണാൻ ചെന്നപ്പോ പേര് ചോദിച്ചത് പോലും whatsapp ലൂടെയാണ്. പേരിനു മുൻപേ ചോദിച്ചത് whatsapp ഫോണ്‍ നമ്പർ ആയിരുന്നു. മധുവിന്റെ റിഹേർസൽ അങ്ങനെ തകർത്തുകൊണ്ടിരിക്കുമ്പോഴാണ് whatsapp ശബ്ദിച്ചത്. ഈശ്വരാ, ആരാ ഈ സമയത്ത്? ഏതെങ്കിലും കാലമാടന്മാർ പണി തരാൻ പോവുകയാണോ? whatsapp ലെ മെസ്സേജ് വായിച്ച കഥാനായകൻ ഒന്ന് ഞെട്ടി. താൻ ഏതാനും മണിക്കൂറുകൾക്കു മുൻപ് താൻ താലികെട്ടിയ തന്റെ ഭാര്യയുടെ മെസ്സേജ് ആണ്. താൻ അകത്തേക്ക് വരട്ടെ നു. ഒപ്പം ഒരു സ്മൈലിയും. ഇതെന്തു കൂത്ത്‌? ഓ, ചിലപ്പോ നാണം കൊണ്ടായിരിക്കും. 'വന്നോളൂ'. മറുപടി കൊടുത്തു. നിന്റെ നാണമൊക്കെ    ഇന്ന് ഞാൻ മാറ്റി തരാം മോളെ. മധു ആത്മഗതം പറഞ്ഞു.
മണിയറയുടെ വാതിൽ മെല്ലെ തുറക്കപ്പെട്ടു. തന്റെ ഹൃദയത്തിന്റെ വാതിലാണ് ഇപ്പൊ തുറക്കപ്പെട്ടതെന്നു മധുവിന് തോന്നി. നാണത്തിൽ പൊതിഞ്ഞ ചിരിയുമായി തറയിലേക്കു നോട്ടമെറിഞ്ഞു കൊണ്ട് നവ വധു മണിയറ യിലേക്ക് പ്രവേശിച്ചു. ആ വരവും നോക്കി മധു അങ്ങനെയിരുന്നു. പെട്ടെന്നാണ് മധു അത് ശ്രദ്ധിച്ചത്. പാൽ ഗ്ലാസ്‌ എവിടെ? മറന്നതാകുമോ? പാലില്ലാതെ എന്ത് ആദ്യരാത്രി. നവവധുവിന്റെ കയ്യിൽ പാൽ ഗ്ലാസ്സിനു പകരം അത്രത്തോളം പോന്ന ഒരു മൊബൈൽ ആണുണ്ടായിരുന്നത്. നവവധു വന്നു തന്റെ ഭർത്താവിന്റെ മുന്നിൽ നിന്നു. മധു അവളുടെ മുഖത്തേക്കും കയ്യിലെ മൊബൈലിലേക്കും മാറി മാറി നോക്കി. ഒടുവിൽ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു;' പാൽ' . നവവധു മുഖമുയർത്താതെ വീണ്ടും ചിരിച്ചു. ഒപ്പം മധുവിന്റെ whatsapp വീണ്ടും ശബ്ദിച്ചു. അതു  വായിച്ച മധുവിനു താൻ ഇപ്പൊ ബോധം കേട്ട് വീഴും എന്ന് തോന്നി. ഒരു ഗ്ലാസ്‌ പാലിന്റെ പിക്ചർ മെസ്സേജ്. ഒപ്പം ഒരു കമന്റും; 'മുഴുവൻ കുടിക്കല്ലേ ചേട്ടാ'. AC യുടെ തണുപ്പിലും കഥാനായകൻ നന്നായി വിയർത്തു. whatsapp കണ്ടു പിടിച്ചവന്റെ തന്തക്കും തള്ളക്കും, പോരാഞ്ഞിട്ട് അപ്പൂപ്പനും അമ്മൂൂമ്മക്കും വരെ മധു മനസ്സിൽ തെറി വിളിച്ചു. വീണ്ടും whatsapp ശബ്ദിച്ചു. 'ചേട്ടാ, ബാക്കി പാൽ'. പാവം മധു. വാ പൊളിച്ചിരുന്നു പോയി. ആ തക്കത്തിനു ഒരീച്ചയും അതിനകത്തേക്ക് കയറി. എവിടുന്നോ ഒരു അര ഗ്ലാസ്‌ പാലിന്റെ പിക്ചർ തെരഞ്ഞു പിടിച്ചു തിരിച്ചയച്ചു. ആദ്യരാത്രിയിലെ ചടങ്ങുകൾ ഒന്നും തെറ്റിക്കരുതല്ലോ.
ഇനി എന്തു പറയും എന്നാലോചിച്ചു മധു അങ്ങനെയിരുന്നു. മനപാഠമാകിയ ഡ യലോഗ്സ്‌ ഒന്നും ഓർമ്മ വരുന്നില്ല. കഷ്ടപ്പെട്ടു പഠിച്ചതെല്ലാം വെറുതെയായി. ഞാൻ നിന്നെയും കൊണ്ടേ പോകൂ എന്നർഥത്തിൽ whatsapp വീണ്ടും ശബ്ദിച്ചു. മെസ്സേജ് വായിച്ചതും ആ പാവത്തിന്റെ ബോധം പോയി. 'ചേട്ടാ 10 മണി അയാൽ എനിക്കപ്പൊ ഉറങ്ങണം. പണ്ടേ ഉള്ള ശീലമാ. ചേട്ടൻ എപ്പോഴാ ഉറങ്ങണെ?'. അൽപം കഴിഞ്ഞു ഒരു മെസ്സേജ് കൂടി വന്നു.; 'ഉറങ്ങുമ്പോ ലൈറ്റ് കെടുത്താൻ മറക്കല്ലേ ചേട്ടാ. ഇതു വായിക്കാൻ പക്ഷെ കഥാനായകന് ബോധം ഉണ്ടായിരുന്നില്ല. അപ്പോഴും പുറത്ത് മണിയറയുടെ വാതിലിനോടു ചെവിയോർത്തു മധുവിന്റെ ബന്ധു ജനങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. അകത്തു നിന്നു യാതൊരു സംസാരവും കേൾക്കാത്തതിന്റെ നിരാശ അവരുടെ മുഖത്തുണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------------------------------------------------------

ഒരച്ഛന്റെ സ്വപ്നം  

"ഏട്ടനു ആണ്‍കുട്ടി വേണോ അതോ പെണ്‍കുട്ടി വേണോ?" അയാളുടെ വലതു കയ്യെടുത്ത് ത  നിറവയറിൽ വച്ചു കൊണ്ടവൾ ചോദിച്ചു. അപ്പോൾ നാണം കൊണ്ടു ആ കവിളുകൾ ചുവന്നു തുടുത്തിരുന്നു. ഒന്നു പുഞ്ചിരിച്ചു കൊണ്ടു വാടിയ താമര മൊട്ടു പോലെ താണിരുന്ന അവളുടെ മുഖം മെല്ലെയുയർത്തിക്കൊണ്ടു കണ്ണുകളിലേക്കു നോക്കി അയാൾ ചോദിച്ചു; "മോൾക്ക്‌ ആരു വേണം എന്നാണു?". "ഏട്ടൻ പറഞ്ഞാ മതി". നാണത്താൽ അവൾ വേണ്ടും തല താഴ്ത്തി. "ആരെ വേണേലും തരുമോ? എന്നാൽ എനിക്കു ഓരാണിനേം പെണ്ണിനേം വേണം. അപ്പോളോ?". എന്നും പറഞ്ഞു ഒരു കണ്ണടച്ചു അയാൾ അവളെ നോക്കി. "അയ്യടാ", അവൾ അയാളുടെ താടിക്കൊന്നു തട്ടി. അയാൾ പൊട്ടിച്ചിരിച്ചു. നിറവയറിൽ മെല്ലെ ഒരുമ്മ കൊടുത്തു പറഞ്ഞു; "ആണായാലും പെണ്ണായാലും നമുക്കൊരുപോലെയല്ലേ?. പിന്നെന്താ . അല്ലെ ?". അയാൾ ആ നിറവയറിൽ നോക്കി അതിലെ ജീവനോടെന്ന പോലെ ചോദിച്ചു. അതു കണ്ടവൾ ചിണുങ്ങി ചിണുങ്ങി ചിരിച്ചു.

ഇരുവരും തങ്ങൾക്കു പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ കൊണ്ടു ഒരു കൊട്ടാരം തന്നെ പണിതുകൊണ്ടിരുന്നു. കൊട്ടാരത്തി ഒരു പകുതി ആണ്‍കുട്ടിയും മറ്റെ പകുതി പെണ്‍കുട്ടിയുമായിരുന്നു.

*                                     *                                             *                           *                                           
ലേബർ റൂമി പുറത്തെ വരാന്തയിലൂടെ ഓരോ തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും, അയാൾ ആ ക്ലോക്കിലെയ്ക്ക് നോക്കി കൊണ്ടിരുന്നു. മിനിട്ടു സൂജിക്കെന്താ അനക്കമില്ലേ?. ഉറപ്പിയ്ക്കാൻ വേണ്ടി അയാൾ വാച്ചിലേക്ക് നോക്കും.  വീണ്ടും ചെറു വിരലിലെ നഖം കടിക്കാൻ തുടങ്ങി. താഴെ കുറെ നഖങ്ങൾ അവിടെവിടെയായി വീണു കിടക്കുന്നുണ്ട്. ഒരു കഷ്ണം നഖം കൂടി ഇപ്പൊ അവയ്ക്കൊപ്പം ചേർന്നു. നീണ്ടു നിരന്നു ഒഴിഞ്ഞു കിടക്കുന്ന കസേരകളിൽ ഏറ്റവും ആദ്യത്തേതിൽ അയാൾ വീണ്ടും  പോയിരുന്നു. ലേബർ റൂമിന്റെ മുന്നിൽ തെളിഞ്ഞു കിടക്കുന്ന ചുവന്ന ബൾബിലെക്ക് ഒരിക്കൽ കൂടി നോക്കി. കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് ചാടിയെണീറ്റു പഴയ നടപ്പു തുടങ്ങി. ക്ലോക്കിലെ സെക്കന്റ്‌ സൂജി അയാൾക്കൊപ്പം ചലിച്ചു കൊണ്ടിരുന്നു, ഒരു കൂട്ടായി.




'ആദ്യത്തെ കണ്മണിയാ. ഈശ്വരാ എ മോളൂനേം കുഞ്ഞിനേം കാത്തോളണമേ". നെഞ്ചിൽ കിടന്ന ലോക്കറ്റ് ചേർത്ത് പിടിച്ചു അയാൾ പ്രാർഥിച്ചു. ആ വരാന്തയിൽ അയാൾക്ക്‌ കൂട്ടായി ആരും ഉണ്ടായിരുന്നില്ല, നിശബ്ദതയും ടെൻഷനും  അല്ലാതെ. അങ്ങകലെ അവസാനത്തെ കസേരയിൽ അനാഥമായി കിടന്ന ഒരു പത്രത്തിൽ അയാളുടെ ദൃഷ്ടി പതിഞ്ഞു. മെല്ലെ നടന്നു അതിനടുത്തുള്ള കസേരയിൽ ഇരുന്നു ആ പത്രമെടുത്തു മടിയിൽ വച്ചു.
*                                     *                                             *                           *   
"അച്ഛനോരുമ്മ താ മോളേ." അയാൾ ത പ്രിയതമയുടെ ഒക്കത്തിരിന്നു ചിരിക്ക്യ്ക്കുന്ന മോളോടു പറഞ്ഞു. "അമ്മേടെ മോളു അച്ഛനോരുമ്മ കൊടുത്തേ". അവൾ മോളെ അച്ഛ അടുത്തേക്ക് ചേർത്ത് നിർത്തിക്കൊണ്ടു  പറഞ്ഞു. "വേഗം താ. അല്ലേൽ ഇപ്പൊ ഇ ഉമ്മ അമ്മ തരൂട്ടോ". അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു. "അയ്യടാ. കല്ല്യാണം കഴിഞ്ഞു. കൊച്ചിനു ഒരു വയസ്സുമായി. എന്നിട്ടും ആഗ്രഹം തീർന്നിട്ടില്ല". മകളുടെ ഉമ്മ മേടിച്ച ശേഷം അവളുടെ കവിളിലും ഒന്നു കൊടുത്തു, ടാറ്റ ബൈ ബൈ പറഞ്ഞു, അയാൾ പടിക്കലെയ്ക്ക് ഒരോട്ടം വച്ചു കൊടുത്തു. ഒരു കൈ കൊണ്ടു തിരികെ ടാറ്റ കൊടുത്തു, അയാൾ പോകുന്നതും നോക്കി അവൾ നിന്നു.

ഓഫീസിലെ കുറെ ഫയലുകൾക്ക് നടുവിലായി അയാൾ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി. ഉച്ചത്തെക്കുള്ള ചോറ് അടുത്തിരിപ്പുണ്ട്, പകുതി തുറന്ന അവസ്ഥയിൽ. ആ സമയം അയാളുടെ ഫോണ്‍ അടിക്കാൻ തുടങ്ങി. ഫോണിൽ മോളു എന്ന പേരും ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന അമ്മയുടെ ഫോട്ടോയും തെളിഞ്ഞു വന്നു. അയാൾ ഫോണെടുത്തു. അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. മുഖം വിവർണമായി. ഒരു ഭ്രാന്തനെ പോലെ അയാൾ ആ ഓഫീസിൽ നിന്നും ഇറങ്ങിയോടി. കാര്യം എന്തെന്നറിയാതെ സഹ പ്രവർത്തകർ മിഴിച്ചു നിന്നു.
വീട്ടു ഗയ്റ്റി മുന്നിലെ ആൾക്കൂട്ടം ദൂരെ നിന്നേ അയാൾ കണ്ടു. ഗയ്റ്റിനു പുറത്തു രണ്ടു പോലീസ് ജീപ്പ് കിടപ്പുണ്ട്. അവിടെ തങ്ങി നിന്ന ആളുകളെ തള്ളി മാറ്റിക്കൊണ്ടു അയാൾ വീടിനകത്തേക്ക് കയറാൻ ശ്രമിച്ചു. "ഏട്ടാ നമ്മുടെ മോൾ...". അയാളെ കണ്ട മാത്രയിൽ അവൾ കരഞ്ഞു കൊണ്ടു ആ നെഞ്ഞിലേക്ക് വീണു. എന്തു പറയണമെന്നു  അയാൾക്കൊരു രൂപവുമില്ലയിരുന്നു. "Mr അരവിന്ദ്, നിങ്ങൾ ഞങ്ങളുടെ കൂടെയൊന്നു വരൂ. മിസ്സിസ് ഇവിടെ നില്ക്കട്ടെ. ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു പറഞ്ഞു. യാന്ത്രികമായി അവളെ നെഞ്ചിൽ നിന്നു വേർപെടുത്തി ആ ഉദ്യോഗസ്ഥ പുറകെ അയാൾ നടന്നു. അവർ മാറി നിന്നു എന്തോ സംസാരിച്ചിട്ടു ഒരു പോലീസ് ജീപ്പിൽ കയറി. ജീപ്പ് അവരെയും കൊണ്ടു എങ്ങോട്ടോ കുതിച്ചു. ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ ആ ജീപ്പ് അവരെയും കൊണ്ടു തിരിച്ചെത്തി. അതിൽ നിന്നും അയാൾ ഇറങ്ങി. വേച്ചു വേച്ചു നടന്നു. അവൾ ഓടി അയാൾടെ അരികിലെത്തി. "പറ, നമ്മൾടെ മോളെവിടെ ഏട്ടാ". അവൾ അയാളുടെ നെഞ്ചത്ത് തല്ലി കരഞ്ഞു. "വേണ്ട. നീ കാണണ്ട. കാണണ്ട നമ്മുടെ മോളെ". അയാളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി അവളുടെ കവിളിൽ വീണു.
"ഏതോ കാട്ടാളൻ ഇയാൾടെ മോളെ". "ഏതു പിശാചാ അതു?". കൂടി നിന്ന ജനങ്ങളുടെ പിറുപിറുപ്പുകൾ അവളുടെ കാതിലെത്തി. അവൾ ബോധമറ്റു അയാളുടെ നെഞ്ഞിലെക്കു തന്നെ വീണു. പെട്ടെന്നു മറ്റൊരു ജീപ്പ് അവിടെ വന്നു നിന്നു. എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി. അതിൽ നിന്നും ഇരു കൈകളിലും വിലങ്ങുമായി ആരോ ഇറങ്ങി.
"തല്ലി കൊല്ലെടാ അവനെ". ജനക്കൂട്ടം ആക്രോശിച്ചുകൊണ്ട് വിലങ്ങണിഞ്ഞ കൈകളുടെ ഉടമയുടെ നേരെ തിരിഞ്ഞു. "ട്ടെ" പോലീസ് ആകാശത്തേക്ക് വെടിവച്ചു.
*                                     *                                             *                           *   
അയാൾ ഞെട്ടി എണീറ്റു. ചുറ്റും പകച്ചു നോക്കി. ആ മുഖം വിളറി വെളുത്തിരുന്നു. ഒരു ദുസ്വപ്നം കണ്ട പോലെ ഭയന്നിരുന്നു ആ കണ്ണുകൾ. വിയർപ്പിൽ മുങ്ങിയിരുന്നു ആ ഷർട്ട്‌. ത മടിയിലെ പത്രം കണ്ടപ്പോൾ, ഒരു പ്രേതത്തെ കണ്ടെന്ന പോലെ അയാൾ നടുങ്ങി. ആ പത്രം വലിച്ചൊരു ഏറു കൊടുത്തു. ആ ഭാഗത്തേക്കു നോക്കാൻ പോലും അയാൾ ഭയപ്പെട്ടു. ആ പത്രം ഇതൊന്നുമറിയാത്ത ഭാവത്തിൽ, ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ നീണ്ടു നിവർന്നങ്ങു കിടന്നു. അതിൽ ഒരു വാർത്ത ഉണ്ടായിരുന്നു; ഒരു വയസ്സുള്ള പിഞ്ചു ബാലികയെ പീടിപിച്ച യുവാവ് അറെസ്റ്റിൽ. യാതൊരു മടിയുമില്ലാതെ ആ പത്രം അതു തുറന്നു കാണിച്ചു കൊണ്ടു കിടന്നു.
അയാൾ ലേബർ റൂമി വാതിൽക്കലേക്ക് നോക്കി . ഇല്ല. അതിപ്പോഴും അടഞ്ഞു തന്നെ. അയാൾ ഇരു കൈകളും കൂട്ടി പിടിച്ചു.സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി; "ഈശ്വരാ പെണ്‍കുട്ടിയാവരുതെ , പെണ്‍കുട്ടിയാവരുതെ". അയാൾ പണിതു തീർത്ത കൊട്ടാരത്തിന്റെ പകുതി അവിടെ തകർന്നു വീണു. അതു വരെ മിന്നി തെളിഞ്ഞു നിന്ന ആ ചുവന്ന ബൾബ്‌ അണഞ്ഞു. അയാൾ വീണ്ടും മുകളിലേക്കു നോക്കി മന്ത്രിച്ചു;  "പെണ്‍കുട്ടിയാവരുതെ". അപ്പോഴും ആണ്‍കുട്ടിയാവണമെന്നു അയാൾ പ്രാർത്ഥിച്ചില്ല.
ലേബർ റൂമി വാതിൽ മെല്ലെ തുറക്കപ്പെട്ടു. അയാളുടെ ഹൃദയമിടിപ്പിനു വേഗം കൂടി.തൂവെള്ള വസ്ത്രത്തിൽ മാലാഖയെ പോലെ തോന്നിക്കുന്ന ഒരു നേഴ്സ് പുറത്തേക്കു വന്നു. കയ്യിൽ ഒരു ജീവനുമായി. ആ നേഴ്സ് ന്റെ ഓരോ ചുവടിനോപ്പവും അയാളുടെ ഹൃദയവും  മിടിച്ചുകൊണ്ടിരുന്നു...

--------------------------------------------------------------------------------------------------------------------------------------------------------------

സ്വീറ്റി þ ഒരു കിളി കൊഞ്ചൽ 


(ഇതിനു രണ്ടു മൂന്നു വർഷത്തെ പഴക്കം ഉണ്ട്. ഓർക്കൂട്ട് ഒരു തരംഗമായിരുന്നപ്പോൾ എഴുതിയതാണ്. -) 
ഇടതു കയ്യിൽ ഒരു സിഗരറ്റും കത്തിച്ചു ഞാൻ ഉത്സാഹത്തോടെ ലാപ് തുറന്നു. ഒരു പഫ് കുറെ വൃത്തങ്ങളായി പുറത്തേക്കൂതി. അതിൽ എനിക്കു പ്രത്യേക സാമർധ്യം തന്നെയാണ്. സുഹൃത്തുക്കളൊക്കെ പലവട്ടം അതു സമ്മതിച്ചു തന്നിട്ടുമുണ്ട്. ലാപ് ഓണ്‍ ആയി. ഞാൻ നെറ്റ് സെറ്റർ കണക്ട് ചെയ്തു, ടാറ്റാ ഫോട്ടോണ്‍. ഓർക്കൂട്ട് തുറന്നു. ഇന്നു 11 മണിക്കു അവൾ ഓണ്‍ലൈനിൽ വരം നു പറഞ്ഞിട്ടുണ്ട്. 11 ആകാൻ 10 മിനിട്ട് കൂടി ഉണ്ട്. ഞാൻ സിഗരറ്റ് ഒരു തവണ കൂടി ചുണ്ടുകൾക്കിടയിൽ വച്ചു. ഇടതു കൈ കൊണ്ടു ടാബിളിൽ നിന്നു ഒരു ഗ്ലാസ്‌ ബിയർ എടുത്തു. അപ്പോൾ ചെറിയൊരു ശ ബ്ദമുണ്ടാക്കികൊണ്ട് അവൾ എനിക്കഭിമുകമായി തിരിഞ്ഞു കിടന്നു. ഞാൻ അവന്ജ്യോടെ എന്റെ ഭാര്യയെ നോക്കി. അവളുടെ ഉറക്കം കണ്ടിട്ടു എനിക്കാകെ കലി വന്നു. സിഗരറ്റ് ചുണ്ടിൽ നിന്നെടുത്ത ശേഷം അൽപ്പം ബിയർ സിപ് ചെയ്തു. സ്ക്രാപ്പുകളിലൂടെ ഒന്നു കണ്ണോടിച്ചു. ഓ! കാര്യമായൊന്നുമില്ല. പഴയ ഫ്രെണ്ട്സ് ന്റെ കുറെ ഹൌ ആർ യു സ്ക്രാപ്പ് മാത്രം. പരസ്പരം കണ്ട കാലം മറന്നു. പലതിന്റെം മുഖം പോലും ഓർമയില്ല. ഒന്നിച്ചു പഠിച്ചപ്പോ ഒന്നു സംസാരിക്കാത്ത അവളുമാരിൽ പലരും ഇപ്പൊ എടാ, ഹൌ ആർ യു ഡാ, എങ്ങനെയുണ്ട് ജീവിതം, ഞാൻ ഇപ്പൊ അവിടെയാടാ ഇവിടെയാടാ എന്നിങ്ങനെയുള്ള കുറെ സ്ക്രാപ്പുമായി ഓർക്കൂട്ടിലുണ്ട്. 

ഷീബ ചെറിയാൻ, അവളുമുണ്ട് എന്റെ ഫ്രെണ്ട് ലിസ്റ്റിൽ. പണ്ടു അവളുടെ ഒരു വാക്കു കേൾക്കാൻ എത്ര പുറകെ നടന്നിടുണ്ട് ഞാൻ. കോളേജ് ലൈബ്രറി, കാന്റീൻ, ഗേൾസ് ഹോസ്റ്റൽ ഗേറ്റ് എന്നു വേണ്ട, അവളെ ഒന്നു കാണാൻ, ഒരു വാക്കു കേൾക്കാൻ... അതിനവൾ തന്നെ നടത്തിച്ചതോ... എന്നിട്ടു ഒരു മൈന്റു പോലും ചെയ്യാതെ... ആ എന്നിട്ടു ഇപ്പൊ... ഡെയിലി ഓരോ സ്ക്രാപ്പ്. എന്തൊരു കാര്യന്വോഷണമാണ് ഇപ്പൊ. 
കയ്യിലെ സിഗരറ്റിന്റെ ചൂടു തട്ടിയപ്പോഴാണ് പരിസര ബോധം വന്നെ. 


സമയം 11.05. അതാ എന്റെ... എന്റെ കിളി, എന്റെ കിളി കൊഞ്ചൽ, എന്റെ സ്വീറ്റി. അവൾ ഓണ്ലൈനിൽ വന്നിട്ട് 5 മിനിട്ടായി. കുറെ മെസ്സേജ് അയച്ചു അവൾ 5 മിനിട്ടിനിടയിൽ. ഞാൻ റിപ്ലൈ കൊടുത്തു.
"ഞാൻ എങ്ങും പോയില്ല എന്റെ സ്വീറ്റ് കിളിയെ"
എന്റെ വാക്കുകളിൽ തേൻ ഒലിക്കുന്നതു ഞാൻ അറിഞ്ഞു. അൽപ്പം മുൻപുണ്ടായ ദേഷ്വം എന്നിൽ നിന്നു അലിഞ്ഞു പോയി. ഇവളുടെ മുന്നിൽ ഞാൻ എല്ലാം മറക്കുകയാണ്. ഉടനെ വന്നു റിപ്ലൈ.
"ഞാൻ വിചാരിച്ചു. എന്നെ വിട്ടു പോയി നു". അവളുടെ വാക്കുകളിൽ പരിഭവം ഇല്ലേ.
"നിന്നെ വിട്ടു പോകാനോ. എന്നാലും നീ അങ്ങനെ വിചാരിച്ചല്ലോ. ഞാൻ അങ്ങനെ ചെയ്യും നു". ഞാൻ പരിഭവം നടിച്ചു.
"അയ്യേ. ഞാൻ വെറുതെ പറഞ്ഞതല്ലേ. നീ അപ്പോഴേക്കും കാര്യമയെടുത്തോ? സോറി ഡാ".
ഇതു തന്നെയാ ഞാൻ പ്രതീക്ഷിച്ച റിപ്ലൈയും. ഞാനൊന്നു പുഞ്ചിരിച്ചു. ഒരു കവിൾ ബിയർ കൂദി അകത്താക്കി.
"ഇറ്റ്സ് ഓക്കേ". ഞാൻ റിപ്ലൈ കൊടുത്തു.
"എപ്പോഴാ നമ്മൾ തമ്മിൽ കാണുക?. കാണാം കാണാം എന്നു പറയുന്നതല്ലാതെ എന്നാ നു നീ പറയുന്നില്ലല്ലോ.
"കാണാമെന്നെ. ഇങ്ങനെ തിടുക്കം കൂട്ടല്ലേ. നമുക്കു കാണാം. അത്രയ്ക്ക് കൊതിയായത് കൊണ്ടു നിനക്കു ഞാൻ എന്റെ ഫോട്ടോ അയച്ചു തന്നില്ലേ, അതും 3 എണ്ണം. തൽക്കാലം എന്റെ മോൻ അതു കണ്ടാ മതി ട്ടോ".

ശരിയാനവൾ പറഞ്ഞതു. കാണണം കാണണം എന്നു ഞാൻ വാശി പിടിച്ചപ്പോ അവൾ ഫോട്ടോ എനിക്ക് മെയിൽ ചെയ്തു തന്നു. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ നേരിട്ട് കാണാമെന്നും അവൾ പറഞ്ഞതാ. പക്ഷെ എനിക്കു ക്ഷമയില്ല. എന്റെ ഉള്ളിലെ ലോലന് തീരെ ക്ഷമയില്ല. ഞാൻ ഓർക്കൂട്ട് മിനിമൈസ് ചെയ്തു അവളുടെ ഫോട്ടോസ് ഓപ്പണ്ചെയ്തു. പെട്ടെന്ന് എന്റെ ഭാര്യ ഒന്നു കുടി തിരിഞ്ഞു. ഒരു നിമിഷം ഞാൻ പേടിച്ചു. അവളെങ്ങാനും ഇപ്പൊ ഉണർന്നാൽ. അയ്‌, എവിടെ, ഇത്രയും വർഷത്തിനുള്ളിൽ കിടന്നു കഴിഞ്ഞിട്ട് അവൾ ഇടക്കൊന്നു കണ്ണു തുറന്നതായി പോലും ഓർമ്മയില്ല. ഞാൻ ചാറ്റ് ബോക്സ്മാക്സിമൈസ് ചെയ്തു. അവളുടെ റിപ്ലൈ ഉണ്ടായിരുന്നു.
"എവിടെ പോയി മോനെ. എന്റെ ഫോട്ടോ നോക്കി ഇരിക്കുകയാണല്ലേ".
അതു വായിച്ച ഞാൻ ശരിക്കും ഞെട്ടി. ഇതെങ്ങനെ ഇവളറിഞ്ഞു?
"നിനക്കെങ്ങനെ മനസ്സിലായി ?"

"നിന്നെ എനിക്കറിയില്ലേഡാ. നീ ഇപ്പൊ തന്നെ ഫോട്ടോ ഓപ്പണ്ചെയ്തു നോക്കും നു എനിക്കൂഹിക്കവുന്നതേ  ഉള്ളു"
"ഭയങ്കരം"
"എന്റെ രണ്ടു ഫോട്ടോ കു‌ടി ഞാൻ മെയിൽ ചെയ്തു തരാം ട്ടോ. ഞാൻ ഇന്നലെ എടുത്തേയുള്ളൂ. തൽക്കാലം അതൊകൊണ്ട് തൃപ്തിപ്പെടൂ."
"എസ്, ബോസ്സ്"
"അല്ലാ, ചേച്ചി നല്ല ഉറക്കമാണോ?"
"അതെ." ഞാൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. "കിടന്നു കഴിഞ്ഞാൽ പിന്നെ ഭൂമി കുലുങ്ങിയാലും അവൾ ഉണരില്ല."
"സാരമില്ലെഡാ". അവൾ ഒന്നു ആശ്വസിപ്പിച്ചു. "എന്നാൽ നാളെ ബാക്കി സംസാരിക്കാം ട്ടോ. എനിക്കുറക്കം വന്നു തുടങ്ങി."
"ശരി ഡാർലിംഗ്."
അവൾ സൈഗ്ണ്‍ ഔട്ട്‌ ചെയ്തു. ഞാൻ ലാപ് ഓഫ്‌ ചെയ്തു.
സ്വീറ്റി, ബംഗ്ലോർ IT കമ്പനിയിൽ ജോലി. ഒരു ദിവസം, ഇതേ പോലെ ഒരു രാത്രി, ഓർക്കൂട്ട് ഓപ്പണ്‍ ചെയ്തപ്പോ ഒരു ഫ്രണ്ട് റിക്വസ്റ്റ്. പേരു നോക്കിയപ്പോ വല്ലാത്തൊരു കൌതുകം, "സ്വീറ്റി- അസ് സ്വീറ്റ് അസ് കിളി കൊഞ്ചൽ, പ്രൊഫൈൽ ഫോട്ടോ ഉഗ്രനായിരുന്നു, മനോഹരമായ ചുവന്ന ചുണ്ടുകൾ. എന്തായാലും എന്റെ പരിചയക്കാരി അല്ല. ചുമ്മാ കേറി അങ്ങു അക്സപ്റ്റ് ചെയ്തു. സ്ക്രാപ്പ് ബുക്ക്‌ ഓപ്പണ്‍ ചെയ്തപ്പോ അത്ഭുതപ്പെട്ടു പോയി, അവളുടെ രണ്ടു സ്ക്രാപ്പ്., ആഡ് മി അസ് യുവർ ഫ്രണ്ട്. ഐ അം ലൂക്കിംഗ് ഫോർ സം ഗുഡ് കമ്പനി. പിന്നെ ഒരു കിടിലൻ പിക്ചർ സ്ക്രാപ്പും. പിന്നെ അവളെ കേറി പരിചയപ്പെട്ടു. നാട്, വീട്, ജോലി അങ്ങനെ എല്ലാം ചോദിച്ചറിഞ്ഞു. ആദ്യം ഫോർമൽ വേയിൽ പോയ ഈ ചാറ്റിംഗ് പിന്നെ ഇൻഫൊർമൽ ആയി. ദിവസം കഴിയുന്തോറും അടുപ്പം കു‌ടി വന്നു. ഒരേ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ടോ, അതോ അവൾക്കു എന്നെ മനസ്സിലായത്‌ കൊണ്ടോ എന്തോ, അവസാനം ഇങ്ങനെയൊക്കെയായി.
*                                     *                                             *                           *  

അടുത്ത ദിവസം പതിവു പോലെ കയ്യിലൊരു സിഗ്രെറ്റും ഒരു ഗ്ലാസ്‌ ബിയറുമായി നാൻ ഓർ ക്കൂട്ട് തുറന്നു. 11 ആകാൻ ഇനിയുമുണ്ട് സമയം. കേട്ടു ,മടുത്ത പതിവു പല്ലവികൾ സ്ക്രാപ്പ് ആയി വീണ്ടും. ഇതൊക്കെ ഡിലീറ്റ് ചെയ്തു ഞാൻ മടുത്തു. ഏതോ ഒന്നു രണ്ടെണ്ണത്തിനു പതിവു റിപ്ലൈ കൊടുത്തു. ബാക്കിയൊന്നും ഐ ഡോണ്ട് കെയർ. അതാ, ഇന്നവളുടെ സ്ക്രാപ്പ് ഉണ്ട്, ഷീബ ചെറിയാ. കുറെ റോസാ പൂക്കളാണ് ഇന്നത്തെ സ്ക്രാപ്പ്. അതിൽ മനോഹരമായ ഫോണ്ടിൽ എഴുതിയിരിക്കുന്നു; " ഐ മിസ്സ്‌ യു ഡാ...." . കലിയാണ് വന്നത്. ഇവൾക്കൊന്നും വേറെ പണിയില്ലേ. ഒരു കാലത്തു കേൾക്കാൻ കൊതിച്ച വാക്കുകളാണിതൊക്കെ, പലവട്ടം അതിനു ഞാൻ... അപ്പോഴൊന്നും തിരിഞ്ഞു നോക്കാത്തവളാ, നോക്കെത്താ ദൂരത്തു നിന്നു ഓർക്കുട്ടി മറ പറ്റി ഇപ്പൊ എന്തു വേണമെങ്കിലും ആകാം നു.പരസ്പരം കാണേണ്ടല്ലോ. അപ്പൊ എന്തു വേണമെങ്കിലും പറയാമല്ലോ. ആ സ്ക്രാപ്പ് ഡിലീറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്തു. ബട്ട്‌, എന്തോ മനസനുവതിക്കുന്നില്ല. എന്തൊക്കെ ആയാലും അവളുടെ സ്ക്രാപ്പ് അല്ലെ. എ മനസ്സിലെ നൊൽസ്റ്റൽജിയ ഒരു നിമിഷം ഉണർന്നു. അതു ഞാൻ ഡിലീറ്റ് ചെയ്തില്ല. സമയം കുറെ കടന്നു പോയി. 11 മണിയും കഴിഞ്ഞു. പക്ഷെ എന്റെ സ്വീറ്റി ഓണ്‍ലൈനിൽ വന്നില്ല. വല്ല തിരക്കും കാണും. ഞാൻ വിചാരിച്ചു. ഞാൻ പിന്നേം വെയിറ്റ് ചെയ്തു. സമയം ഇഴഞ്ഞു നീങ്ങി. സെക്ക സൂചിക്ക് പോലും ഇത്ര മടിയോ ഒന്നു നീങ്ങാൻ. സിഗരറ്റ് വളരെ വേഗം പുകഞ്ഞു കൊണ്ടിരുന്നു.ബിയർ 2 ഗ്ലാസ്‌ കഴിഞ്ഞു. എന്നാൽ അവൾ വന്നില്ല.എനിക്കാകെ എന്തോ പോലെയായി. അവൾക്കു എന്തു പറ്റി കാണും? ഇതേ വരെ അവൾ വാരം നു പറഞ്ഞിട്ടു് വരാതിരുന്നിട്ടില്ല. സമയം 11.30 ആയി.അവളുടെ വിവരമൊന്നുമില്ല. ആകെ കലങ്ങി മറിഞ്ഞ മനസ്സോടെ ഞാൻ കിടന്നു.ഉറങ്ങാനാകുന്നില്ല. മനസ്സിൽ മുഴുവൻ അവളാണ്‌. എന്തു പറ്റിക്കാണും  അവൾക്കു? ചിന്തിച്ചു കൊണ്ടിരുന്നപ്പോ എപ്പോഴോ ഉറങ്ങിപ്പോയി.
*                                     *                                             *                           * 

രാവിലെ എണീറ്റു വേഗം ലാപ്‌ ഓണ്‍ ആക്കി. ഇല്ല, അവളുടെ സ്ക്രാപ്പ് ഒന്നുമില്ല.മുരടിച്ച   മനസ്സുമായി ഞാൻ ആ ഇരിപ്പു കുറെ നേരം ഇരുന്നു. ഭാര്യ കൊണ്ടു വന്ന ചായ കപ്പ്‌ ടാബിളിൽ അങ്ങനെ തന്നെ ഉണ്ട്. ഞാൻ മെയിൽ ഓപ്പണ്‍ ചെയ്തു. എന്റെ കണ്ണുകൾ വിടർന്നു. ഹൃദയമിടിപ്പിനു വേഗത കൂടി. അതാ അവളുടെ ഒരു മെയിൽ. ഞാൻ അതു  വായിച്ചു. ഇന്നലെ ഓണ്‍ലൈനിൽ വരാത്തതിൽ ക്ഷമിക്കണമെന്നും ചിലപ്പോൾ ഇനി ഒരിക്കലും സാധിക്കില്ലെനും. കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിനു എനിക്കൊരു താങ്ക്സും. വേറെ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കാകെ ടെൻഷൻ ആയി. അവൾക്കു എന്തോ പറ്റിയിട്ടുണ്ട്. അതെന്താനെന്നറിയാതെ എനിക്കിരിക്കപ്പൊറുതി  ഇല്ലാതായി.

ഞാൻ കാര്യം ചോദിച്ചു റിപ്ലൈ കൊടുത്തു. അന്നു ഓഫീസിൽ പോയില്ല ഞാൻ.തലവേദനയാണെന്നു ഭാര്യയോട്‌ കള്ളം പറഞ്ഞു. മനസ്സാകെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. കുറെ കഴിഞ്ഞപ്പോ ഞാൻ വീണ്ടും മെയിൽ നോക്കി. ഇല്ല, അവളുടെ റിപ്ലൈ ഒന്നും ഇല്ല. ഞാൻ ഓർക്കൂട്ടിൽ ലോഗിൻ ചെയ്തിരുന്നു. കുറെ കഴിഞ്ഞപ്പോ അവൾ ഓണ്‍ലൈനിൽ വന്നു. ഞാൻ ധൃതി പിടിച്ചു കാര്യങ്ങൾ തിരക്കി. മുപോരിക്കൽ പോലും എനികിത്രയധികം തിടുക്കം ഉണ്ടായിട്ടില്ല, ഒരു കാര്യത്തിലും. അവളിൽ നിന്നും റിപ്ലൈ വരാൻ കുറെ ടൈം എടുത്തു. വന്നതോ ഒന്നുമില്ല എന്ന റിപ്ലയും. എന്നോടു പറയാൻ പാടില്ലത്തതാണോ എന്നു ഞാൻ ചോദിച്ചു.
അതിനും കുറെ കഴിഞ്ഞാണ് റിപ്ലൈ വന്നത്. അവൾ വല്ലാത്ത വിഷമത്തിലാണ് എന്ന് എനിക്ക് മനസ്സിലായി. കുറെ നേരത്തെ മൌനത്തിനു ശേഷം അവൾ എന്നോടു കാര്യം പറഞ്ഞു. അവളുടെ ചേട്ടൻ ഏതോ കമ്പനി ക്കു കൊടുത്ത ചെക്ക്‌ മടങ്ങിയത്രേ. അവർ കേസു കൊടുത്തു. അക്കൗണ്ട്‌ സ്വീറ്റിയുടെ പേരിലായിരുന്നു.
പോലീസ് അവളെ അറസ്റ്റ് ചെയ്തു. ഇന്നു എങ്ങനെയോ ജാമ്യതിലറങ്ങി. അതു കേട്ടതോടെ എനിക്കാകെ വിഷമാമായി. എ
 സ്വീറ്റി, പോലീസ് സ്റ്റേഷനിൽ... എനിക്കതൊർക്കാൻ കൂടി വയ്യ. പൈസ നേരിട്ടു കൊടുത്തു കേസ് ഒഴിവാക്കാൻ പാടില്ലേ നു ഞാൻ ചോദിച്ചു. പക്ഷെ അത്രയും പൈസ പെട്ടെനെടുക്കാൻ ഇല്ലാ നു അവൾ പറഞ്ഞു. എനിക്കു പിന്നേം വിഷമായി. എന്താ ചെയ്യുക. എത്ര വരും തുക, ഞാൻ ചോദിച്ചു. 
"എന്തിനാ അതൊക്കെ അറിഞ്ഞിട്ടു. അതൊക്കെ വളരെ കൂടുതലാ"
"എന്നാലും നീ പറയില്ലാ നു. ലെ."
"ഓക്കേ. പറയാം"
 വാശിക്ക് മുന്നിൽ അവൾ തോറ്റു. 
"നാലര ലക്ഷം"
ഞാൻ ഒന്നു ഞെട്ടി. നാലര ലക്ഷമോ? അതു വലിയ തുകയാണ്. എന്തു ചെയ്യും ദൈവമേ.
"എടാ, ഇനി ചിലപ്പോ നമ്മൾ കണ്ടെന്നിരിക്കില്ല. ബൈ.
അവളുടെ ആ വാക്കുകൾ കേട്ടപ്പോ എന്റെ കണ്ണു നിറഞ്ഞു. എന്തെങ്കിലും ചെയ്തേ പറ്റു.
"നി
 അക്കൗണ്ട്‌ നമ്പർ എത്രയാ?"
"എന്തിനാ എത്രയാന്നു ?"
"ആവശ്യമുണ്ട് "
"ഇല്ല. നിനക്കറിഞ്ഞിട്ടു കാര്യമൊന്നുമില്ല\. ഞാൻ പറയില്ല."
എനിക്കു ദേഷ്യം വന്നു. ഞാൻ അവളോട്‌ ആദ്യമായി കയർത്തു സംസാരിച്ചു. ഒടുവിൽ അവൾ അക്കൗണ്ട്‌ നമ്പറ പറഞ്ഞു. പൈസ ഒപ്പിക്കാൻ പറ്റുമോന്നു ഞാൻ നോക്കാമെന്നു പറഞ്ഞു. അവൾ സമ്മതിച്ചില്ല. വേണ്ട നു പറഞ്ഞു. പക്ഷെ അവളെ ജയിലിലേക്ക് വിടാൻ എനിക്കവില്ലലോ. ഒടുവിൽ പൈസ കടമായി വാങ്ങാമെന്നു അവൾ സമ്മതിച്ചു.
*                                     *                                             *                           * 

ഞാൻ മെയിൽ ഓപ്പണ്‍ ചെയ്തു. അതിൽ അവളുടെ മെയിൽ ഉണ്ടായിരുന്നു."എന്തിനാ നീ കഷ്ടപെടുന്നെ. ഇതെന്റെ ബ്രദർ വരുത്തി വച്ചതല്ലേ. ഇത്രയും വലിയ തുക നീ എവിടുന്നു ഉണ്ടാക്കാനാ?വേണ്ടാ ഡാ."
ഞാൻ ഒന്നു പുഞ്ചിരിച്ചു. എനനിട്ടു റിപ്ലൈ കൊടുത്തു ; "പൈസ ഞാൻ നി
 അക്കൗണ്ട്‌ ലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് ട്ടോ. ഇത്രയും കാര്യങ്ങൾ അറിഞ്ഞിട്ടും എങ്ങനെയാടി ഞാൻ ഒന്നും ചെയ്യതിരിക്കുന്നെ. നിന്നെ പോലീസ് സ്റ്റേഷൻ ലേക്ക് പറഞ്ഞയക്കാൻ എനിക്കു വയ്യ. ആദ്യം കേസ് സോൾവ്‌ ആക്കു എന്നിട്ടു പറ എന്നാ നേരിൽ കാണുക എന്ന്.  ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ."
ബാങ്കിൽ പോയി എന്റെ അക്കൗണ്ട്‌ ഇൽ ഉണ്ടായിരുന്ന 5 ലക്ഷത്തിൽ നാലര ഞാൻ അവളുടെ അക്കൗണ്ട്‌ ഇൽ ഇട്ടു. സ്ത്രീധനം ആയി കിട്ടിയ പൈസ ആണ്.  പിന്നെ എടുക്കാം എന്നു വിചാരിച്ചു. അതുകൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടായല്ലോ. വല്ലാത്തൊരു സന്തോഷം മനസ്സിന്. ഞാൻ അൽപ്പം ബിയർ എടുത്തു സിപ് ചെയ്യാൻ തുടങ്ങി. പിന്നെ ഒരു സിഗ്രെട്ട് എടുത്തു പുക വട്ടങ്ങളായി പുറത്തെക്കൂതി.
പിറ്റേന്ന് അവളുടെ ഒരു റിപ്ലൈ പ്രതീക്ഷിച്ചാണ് മെയിൽ തുറന്നത്. എന്നാൽ അവളുടെ മെയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതെന്നെ അൽപ്പം വിഷമിപ്പിച്ചു. ഒരു പക്ഷെ കേസി തിരക്കാകും ഞാൻ വിചാരിച്ചു. എന്നാലും എനിക്കൊരു റിപ്ലൈ അയച്ചു കൂടെ. രണ്ടായാലും എന്തായി എന്നു ചോദിച്ചു ഞാൻ അവൾക്കു മെയിൽ അയച്ചു.
*                 *                         *            *                 *                         *

ഇല്ല, ഇന്നും അവളുടെ മെയിൽ ഇല്ല. സ്ക്രാപ്പും ഇല്ല. എനിക്കെന്തോ ഒരു പന്തികേട്‌ തോന്നി. ആയ്, അവൾ അങ്ങനെ ചെയ്യുമോ? നീറുന്ന മനസ്സുമായി ഞാൻ നടന്നു. പിറ്റന്നും നോക്കി. ഇല്ല, ഒരു വിവരവുമില്ല. എനിക്കാകെ പേടിയായി. ഞാൻ..ഞാൻ കബളിപ്പിക്കപ്പെട്ടോ? അതെനിക്കു താങ്ങനവുന്നതിലും അപ്പുറമായിരുന്നു. ഇല്ല, അവൾ അങ്ങനെ ചെയ്യി
ല്ല . ഞാൻ എന്നോട് തന്നെ പിപിരു റുത്തു. 
ഒരാഴ്ച കടന്നു പോയി. അവളുടെ ഒരു മെയിലോ സ്ക്രപ്പോ വന്നില്ല. അവളുടെ എടാ എന്നാ വിളി പിന്നെ ഞാൻ കേട്ടില്ല.
അങ്ങനെ തീരുമാനിച്ചുരപ്പിച്ചിട്ടു ഞാൻ കാറെടുത്ത് പുറപ്പെട്ടു. അവൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഞാൻ പോയി അന്വേഷിച്ചു. ഇല്ല, അവിടെ സ്വീറ്റി എന്നു പേരുള്ള ആരും ഇല്ല. അവൾ എനിക്കു മെയിൽ ചെയ്ത ഫോട്ടോ ഞാൻ കാണിച്ചു. ഇല്ല, അങ്ങനെയാരും  അവിടെ വർക്ക്‌ ചെയ്യുന്നില്ലെന്നു.
ഞാൻ... ഞാൻ... വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ മനസ്സി
 സമനില തെറ്റുന്ന പോലെ തോന്നി. ഒരു വിധത്തിൽ ഞാൻ കാറിനടുതെതി.

*                                     *                                             *                           * 

നിർവികാരനായി ഞാൻ സോഫയിൽ ഇരുന്നു. യാന്ത്രികമായി കൈകൾ ലാപ് ഓണ്‍ ചെയ്തു. അവളുടെ ഫോടോകളിലേക്ക് ഒരു നിമിഷം ഞാൻ നോക്കി. എന്നിട്ടവ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്തു. പക്ഷെ മനസ്സിൽ ന്നിന്നും അവ ഡിലീറ്റ് ചെയ്യാൻ എനിക്കെത്ര നാൾ വേണ്ടി വരും? കണ്ണുകൾ നിറഞ്ഞോഴുകുമെന്നു തോന്നി. അപ്പോൾ വിയർപ്പിൽ കുളിച്ചിരിക്കുന്ന എനിക്കൊരു ഗ്ലാസ്‌ കൂൾ ഡ്രിങ്ക്സ് മായി അവൾ, എ
 ഭാര്യ എടുത്തേക്കു വന്നു. നിഷ്കളങ്കതയുടെ പുഞ്ചിരി അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ ആ ഗ്ലാസ്‌ ഞാൻ വാങ്ങി. അപ്പോൾ മനസ്സിൽ കുറ്റബോധത്തിന്റെ ഒരായിരം തിരമാലകൾ അലയടിച്ചു. ഞാൻ കണ്ണുകൾ ഇരിക്കിയടച്ചു. ഒരു തുള്ളി കണ്ണീർ ഇടതു കണ്ണിൽ നിന്നു ഇറ്റു വീണു...

--------------------------------------------------------------------------------------------------------------------------------------------------------------
                                                                   അവൾ                                                                                                                                                          
അതി വേഗം ഭൂമിയിലേയ്ക്കു വീണുകൊണ്ടിരുന്ന മേഘ തീർഥങ്ങളേയും  ഇടയ്ക്കിടെ പ്രകാശം വിതറി കടന്നു പോയ ഇടിമിന്നലിനേയും അവഗണിച്ചു കൊണ്ട്  നിശബ്ദമായി ഒരു ഓട്ടോ അവിടെ വന്നു നിന്നു. അതിൽ നിന്നും അവൾ ഇറങ്ങി, കോരി ചൊരിയുന്ന മഴയെ വകവെയ്ക്കാതെ, അകത്തേക്കോടി. അവിടെ കണ്ട നേഴ്സ്നോട്  എന്തോ ചോദിച്ചു. നേഴ്സ് ഇടതു ഭാഗത്തേക്ക്‌ കൈ ചൂണ്ടി....
" 150 രൂപ. വേഗം താ. പോയിട്ട് വേറെ പണിയുണ്ട്." ഓട്ടോ ഡ്രൈവർ പറഞ്ഞു.
"പൈസ അവളുടെ കയ്യിലാ മോനെ. ഞാൻ ഇപ്പൊ വാങ്ങികൊണ്ട് തരാം" എന്നു പറഞ്ഞു ഒരു അമ്മൂമ്മ ആ ഓട്ടോയിൽ നിന്നും ഇറങ്ങി.
"നാശം. പാതിരാക്കു മനുഷ്യനെ മെനക്കെടുത്തി ഓരോരുത്തർ വന്നോളും."
 അത് ആ അമ്മൂമ്മ കേട്ടെന്നു തോന്നുന്നു. ഒന്നും മിണ്ടാതെ നിസ്സഹായമായ മുഖത്തോടെ അവരും ആ ആശുപത്രിയുടെ അകത്തേക്കു ചെന്നു. മഴ ഒരു ദയയുമില്ലാതെ അവരുടെ മേൽ പെയ്തു കൊണ്ടിരുന്നു.


അവർ ചെന്നെത്തിയതു  ICU  ന്റെ    മുന്നിലായിരുന്നു.
"അമ്മേ .... നമ്മുടെ മോൻ" അവൾ അമ്മയുടെ തോളിലേക്കു വീണു കരഞ്ഞു.
"ഇല്ല മോളെ. അവനൊന്നും വരുത്തില്ല."

ICU ൽ നിന്നും  നേഴ്സ് പുറത്തേക്കു വന്നു. പ്രതീക്ഷയോടെ അവൾ നേഴ്സ്ന്റെ  മുഖത്തേക്ക് നോക്കി. നേഴ്സ് ഒരു വലിയ ചീട്ട്  എടുത്തു അവളുടെ കയ്യിൽ കൊടുത്തു. "വേഗം വേണം" ഇത് പറഞ്ഞു നേഴ്സ് അകത്തേക്ക് തിരിച്ചു കയറി. അവൾ ആ ചീട്ട് കയ്യിൽ പിടിച്ചു അങ്ങനെ തന്നെ നിന്നു . ICU  ന്റെ  ഉള്ളിൽ ബൊധമറ്റു കിടക്കുന്ന തന്റെ  മകനെ ഒരു നോക്ക് നോക്കി. പിന്നെ അവൾ തന്റെ  കാതിലെ കമ്മലിന്റെ   അടഞ്ഞു തുടങ്ങിയ വിടവുകളിൽ ഒന്നു തൊട്ടു നോക്കി നെടുവീർപ്പിട്ടു. ഇല്ല, ഒന്നും ബാക്കിയില്ലിനി.... വീണ്ടും ICU ന്റെ  വാതിൽ തുറന്നു. "നിങ്ങൾ ഇതേ വരെ മരുന്നു വാങ്ങാൻ പോയില്ലേ? വേഗം വേണം." ആ വാതിൽ വീണ്ടും അടയ്ക്കപ്പെട്ടു.  അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൾ മെല്ലെ ജനലരികിലേക്ക് നീങ്ങി. ആ ചീട്ടും കയ്യിൽ പിടിച്ചു അങ്ങനെ നിന്നു.

മഴ ആർത്തു പെയ്തുകൊണ്ടിരുന്നു. അവിടെ അക്ഷമനായി പുറത്തു നിൽക്കുന്ന ഓട്ടോ ഡ്രൈവറെ അവൾ കണ്ടു. അവൾ കയ്യിലിരിക്കുന്ന ആ ചീട്ടിലേക്കും ഓട്ടോ ഡ്രൈവറെയും മാറി മാറി നോക്കി. ഈ സമയം കയ്യിൽ ഒരു പിടി ചില്ലറയും ഒന്നു രണ്ടു നോട്ടുകളുമായി ആ അമ്മ മകളുടെ അടുത്തു ചെന്നു. ഇതാ മോളെ നിന്റെ  പേഴ്സ് ൽ ആകെ ഉണ്ടായിരുന്നത്, 56 രൂപ.  അവൾ തിരിഞ്ഞു നോക്കിയില്ല. ഒന്നും മിണ്ടിയില്ല. അവളുടെ മനസ്സും മിഴികളും അവൾ കുറച്ചു നേരമായ്  കാണുന്ന, ബസ്‌ സ്റ്റൊപ്പിലെ   ആ നിഴലികളിലായിരുന്നു.  "അമ്മ ഈ ചീട്ടു പിടിക്കു. ഞാൻ ഇപ്പൊ വരാം. ആ അമ്മക്കു ഒന്നും മനസ്സിലായില്ല.  "പേടിക്കേണ്ട അമ്മേ.ഞാൻ പൈസ ഇപ്പൊ കൊണ്ടു വരും. ഇത്രയും പറഞ്ഞു അവൾ ഇറങ്ങി നടന്നു. ആ മഴ അപ്പോഴും ഒരു ദയ കാണിച്ചില്ല.

അമ്മ ജനലിലൂടെ പുറത്തേക്കു നോക്കി. എന്നാൽ കാഴ്ച മങ്ങിയ ആ കണ്ണുകൾക്ക്‌ ഒന്നും കാണാനായില്ല. അവൾ ഈ സമയം ആ നിഴലുകൾക്ക് അടുത്തെത്തിയിരുന്നു. അവയിൽ ഒന്നായി അവളുടെ നിഴലും ചേർന്നു. അൽപ്പം കഴിഞ്ഞു ആരോ അവളുടെ അടുത്തേക്കു വന്നു.... നിമിഷങ്ങളെണ്ണി ആ അമ്മ അവിടെ തന്നെ ഇരിക്കുകയായിരുന്നു. മകൾ പോയിട്ടു കുറച്ചു നേരമായി. നേഴ്സ് ഒരു തവണ കു‌ടി വന്നു ചീത്ത പറഞ്ഞു അകത്തേക്കു പോയി.  അപ്പോൾ  നനഞ്ഞൊട്ടി താളം തെറ്റിയ വേഷവുമായി അവൾ കയറി വന്നു. അവളുടെ കയ്യിൽ നനഞ്ഞ ഒരു പിടി നോട്ടുകളുണ്ടായിരുന്നു. മകളുടെ ആ വരവു കണ്ടു ആ അമ്മ അങ്ങനെ തന്നെ നിന്നു പോയി. എന്തോ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. വിതുമ്പൽ അടക്കി പിടിച്ചു. അവൾ ആ ചീട്ട് അമ്മയുടെ കയ്യിൽ നിന്നു വാങ്ങി മരുന്നു വാങ്ങാൻ നടന്നകന്നു. തൻറെ ഏക മകനു വേണ്ടി.

പെട്ടെന്നു അതുവരെ പെയ്തു കൊണ്ടിരുന്ന ആ പേമാരി നിലച്ചു. ഇറ്റു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദവും തവളകളുടെ കരച്ചിലും മാത്രം ബാക്കിയായി......


--------------------------------------------------------------------------------------------------------------------------------------------------------------
                             ന്റെ കൃഷ്ണാ.....   

                                                                                 
"ന്റെ   കൃഷ്ണാ, ഞാൻ ഇനി എപ്പോ വീട്ടിൽ എത്തും? ആ വഴിയിലൂടെ ഞാൻ എങ്ങനെയാ ഈ സമയത്തു പോവുക? കൃഷ്ണാ എന്നെ കാത്തോളണമേ". അവളുടെ കണ്ണു നിറഞ്ഞു തുടങ്ങി.  മനസ്സുരുകി പ്രാർഥിച്ചുകൊണ്ടു ആണ്  അവൾ  ഓഫിസിൽ നിന്നും  ഇറങ്ങിയത്‌ . സങ്കടം കൊണ്ടല്ല, പേടി കൊണ്ടാണ് ആ കണ്ണുകൾ നിറയുന്നത് .നേരം അത്രക്കു വൈകിയിരിക്കുന്നു. പോരാത്തതിനു മഴക്കോളും. "ആ ബസ്‌ വരുന്നില്ലലോ ന്റെ കൃഷ്ണാ. ലാസ്റ്റ് ബസ്‌ ആണ്. അതില്ലേൽ ഞാൻ  എങ്ങനെ വീട്ടിൽ എത്തും?" ചൂളമടിച്ചു കൊണ്ടു ആരൊക്കെയോ അവളുടെ പുറകിലൂടെ നടക്കുന്നു. തിരിഞ്ഞു നോക്കാനോ എതിർത്ത്  പറയാനോ ഉള്ള അവൾക്കില്ലായിരുന്നു . എല്ലാം സഹിക്കുക. എങ്ങനെയെങ്കിലും വീടെത്തുക.

ദൂരെ നിന്നു ഒരു ഹോണ്‍ കേട്ടപ്പോൾ പ്രതീക്ഷയോടെ അവളുടെ നോട്ടം അങ്ങകലെക്കു പോയി. "കൃഷ്ണാ കാത്തു. ബസ്‌  വന്നു". അവൾ അതിൽ കയറി. രണ്ടൊ മൂന്നോ പേർ അവിടിവിടെയായി ഇരിക്കുന്നു. സ്ത്രീകൾ ആരും ഇല്ല. ഡോർന്റെ പിറകിലെ രണ്ടാമത്തെ സീറ്റിൽ അവൾ ഇരിന്നു. ഇവിടെ നിന്നു പത്തു മിനിട്ടേ ഉള്ളു. എന്നാൽ ആ പത്തു മിനിട്ടുകള്ക്ക് പത്തു മിനിട്ടിന്റെ  ദൈർഖ്യം ഉണ്ട്. "അലവലാതി. അവനു  സ്ഥിരം ഉള്ളതാ ഈ സൂക്കേട്‌. ടിക്കറ്റ്‌ തരുമ്പോ കയ്യിൽ തൊടുക എന്നതു. സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ന്റെ കൃഷ്ണാ... ഈ ആണുങ്ങളെ കൊണ്ട് ഞങ്ങൾ പെണ്ണുങ്ങൾക്ക്‌  പുറത്തിറങ്ങാൻ വയ്യാതായല്ലോ. എന്നാ ഇതിനൊരു അവസാനമുണ്ടാവുക?". അവളുടെ കണ്ണുകൾ അതിവേഗം തുറന്നടഞ്ഞു കൊണ്ടിരുന്നു.

അവൾക്കു ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി. അവൾ ഇറങ്ങി നടക്കാൻ തുടങ്ങി. കൈകൾ ഹാൻഡ്‌ ബാഗിന്റെ  മുൻപിലതെ കള്ളിയിൽ ഒന്നു പരതി. "ഭാഗ്യം. കുരുമുളക്  സ്പ്രേ അവിടെ തന്നെ ഉണ്ട് ". പക്ഷെ അതൊന്നും അവളുടെ മനസ്സിനു വേണ്ടത്ര ധൈര്യം പകർന്നിട്ടില്ല. പേടിച്ചരണ്ട ആ മിഴികൾ നാലു പാടും ചലിക്കുകയായിരുന്നു. "ആ കാണുന്ന വളവു തിരിഞ്ഞു അൽപ്പം നടന്നാൽ  വീടെത്തി. പക്ഷെ ആ കള്ളു ഷാപ്‌ കടന്നു വേണം  പോവാൻ . അത് വഴി പോവുമ്പോൾ കുടിയന്മാരുടെ നോട്ടം.ദഹിപ്പിക്കാൻ പാകമുള്ള നോട്ടാ. പിന്നെ തെറികളും കമന്റെpകളും  വേറെ. ചെവി പൊത്തി പോവേണ്ടി വന്നിട്ടുണ്ട് ചില വാക്കുകൾ കേൾക്കുമ്പോ. ഇപ്പൊ ബംഗാളികളും കു‌ടി ഉണ്ട്. അവന്മാരെയും കൂടി കടന്നു വേണം പോവാൻ.ചിലവന്മാർ പുറകെ കൂടും. എന്നാ ന്റെ കൃഷ്ണാ എന്റെ ഈ സങ്കടങ്ങൾ തീര്വ? " അവൾ ഒരു നെടു വീർപ്പിട്ടു.

നടക്കവുന്നതിന്റെ  പരമാവധി വേഗത്തിൽ അവൾ നടന്നു. എങ്ങും നോക്കിയില്ല. ഷാപ്പിലെ ബഹളങ്ങൾ അവൾ കേട്ടില്ല. അവളുടെ ഹൃദയമിടിപ്പും സ്വസോച്ചസ്വവും അതിലും ഉച്ചത്തിലായിരുന്നു. മുൻപിൽ തന്റെ  നിഴലിനോപ്പം നീങ്ങുന്ന മറ്റൊരു നിഴൽ കണ്ടപ്പോ അവൾ ഒന്ന് നടുങ്ങി. "പാൻ മസാലയുടെ മനം മറിക്കുന്ന ഗന്ധം... കൃഷ്ണാ..... ആരെങ്കിലും ഒന്നു വന്നിരുന്നേൽ." മനസ്സുരുകി അവൾ പ്രാർത്ഥിച്ചു. കുരുമുളക്  സ്പ്രേ ആവുന്നത്ര ബലത്തിൽ മുറുകെ പിടിച്ചു. തന്റെ നിഴലിനോപ്പമുള്ള നിഴലിന്റെ  എണ്ണം കൂടിയതു കണ്ടു അവൾ വീണ്ടും നടുങ്ങി. അപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല. നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല. താൻ ശരിക്കും നടക്കുകയാണോ എന്നു പോലും അവൾക്കു സംശയമായി. കാലുകൾ കുഴയുന്ന പോലെ. പെട്ടെന്ന്  നിഴലുകൾ നിശ്ചലമായി. അവൾ മുഖമുയർത്തി   നോക്കി. ആരോ വരുന്നുണ്ട് എതിരെ. അതാണ്‌ നിഴലുകൾ പിൻവാങ്ങാൻ  കാരണം. "ന്റെ കൃഷ്ണാ... നീ എന്നെ കാത്തു." തന്നെ അഭിമുകീകരിക്കുന്ന നിഴലിന്റെ ഉടമയെ അവൾ ഒന്നു നോക്കി. ഒന്നേ നോക്കിയുള്ളൂ. വെളുത്തു നരച്ച കൊമ്പൻ മീശയും, വസൂരിക്കല പോലത്തെ പാടുകളും. അവൾ മുന്നോട്ടു നടന്നു. എതിരെ പോയ ആഗതൻ തിരികെ വന്നു തന്നെ പിന്തുടരുക ആണെന്ന് അവൾക്കു മനസിലായി. "എന്തൊരു പരീക്ഷണമാണിത് ?". അവൾ ആവുന്നത്ര വേഗത്തിൽ നടന്നു. അതേ വേഗത്തിൽ ആ നിഴലും അവളോടൊപ്പം ചലിച്ചു. ഒരു നിശ്ചിത അകലത്തിൽ.
വീട്ടു പടിക്കലെ വെളിച്ചം അകലെ നിന്നെ അവൾ കണ്ടു. ആശ്വാസത്തിന്റെ ഒരു തിരി അവളുടെ മനസ്സിൽ തെളിഞ്ഞു. അവൾ വീട്ടു പടിക്കൽ എത്തി. ഒന്നു  തിരിഞ്ഞു നോക്കി. ഇപ്പോഴാണ്‌ അതിനുള്ള ധൈര്യം  വന്നത്. "മോള്  അകത്തേക്ക് പൊയ്ക്കോ. എന്നിട്ടേ ഞാൻ ഇവിടുന്നു പോകു". ആ രൂപത്തിൽ നിന്ന് വന്ന  സൗമ്യമായ ശബ്ദം കേട്ട് അവൾ ഒന്ന് പകച്ചു. "പക്ഷെ ഇതാരാണ്? തനിക്കറിയില്ലാലോ". "മോൾക്ക്‌ എന്നെ അറിയില്ല. ഞാൻ നന്ദന്റെ...... നന്ദന്റെ അച്ഛന്റെ സുഹൃത്താണ്‌. " അയാളുടെ ശബ്ദം ഒന്നു പതറി. "ഞാൻ പോയാൽ, ആ ബംഗാളികൾ പിന്നേം മോളുടെ പുറകെ വന്നേനെ. അതാ നാനും കു‌ടെ പൊന്നെ. മോള് ചെല്ലു".
നന്ദിയോടെ അയാളെ ഒന്ന് നോക്കിയിട്ടു അവൾ അകത്തേക്ക് കയറി . കൃഷ്ണന്റെ ഫോട്ടോയുടെ മുന്നിലെ സന്ധ്യ ദീപത്തെ ഒന്ന് തൊഴുതു.  അപ്പോൾ അഞ്ചു വയസ്സുള്ള ഒരു കുട്ടി അമ്മെ എന്നു വിളിച്ചു കൊണ്ടു ഓടി വന്നു. "മോളെന്താ വൈകിയെ? ഇവൻ നിന്നെ കാണാതെ കരയുകയായിരുന്നു". അകത്തു നിന്നാരോ വിളിച്ചു പറഞ്ഞു. അവൾ അവനെ വാരിയെടുത്ത് തെരു തെരെ ഉമ്മ വച്ചു. സിന്ധൂരകുറി മാഞ്ഞ ആ നെറ്റിയിൽ അവനും അമ്മക്കൊരുമ്മ കൊടുത്തു. അപ്പോൾ അവൾ നിറ കണ്ണുകളോടെ, പൂമാലയിട്ടു വച്ചിരിക്കുന്ന ചുവരിലെ ഫോട്ടോയിലേക്കു നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു.
പുറത്തു മഴക്കോള് മാറി. പൂർണ ചന്ദ്രന്റെ നിലാവ് ആ വീടിനു മേൽ പ്രകാശം ചൊരിഞ്ഞു നിന്നു. ചീവിടുകളുടെ കരച്ചിൽ മാത്രം രാവിന്റെ നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ടിരുന്നു......
----------------
---------------------------------------------------------------------------------------------------------------------------------------------------------------

ഒരു സായാഹ്നത്തില്‍.......

അവനെ അവിടെ ഇറക്കി വിട്ട ശേഷം ഒരു നീണ്ട സൈറണോടെ ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു . ആ സൈറണ്‍ അവനില്‍ ഒരു നടുക്കം ഉണ്ടാക്കി എന്ന് തോന്നുന്നു. വരാൻ പോകുന്ന ഏതെങ്കിലും അപായത്തിന്റെ സൂചന ആയിരുന്നോ അത്? അവന്‍ ചുറ്റും പകച്ചു നോക്കി . ആ നോട്ടത്തിനു ഒരു ലക്ഷ്യം ഉണ്ടായിരിന്നു എന്ന് തോന്നു‌ന്നില്ല. അവന്‍റെ മുഖം വികാരങ്ങളുടെ ഒരു കലവറ ആണെന്ന് തോന്നി. ആ മുഖത്ത് നിന്നു ഒന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഒരു കാര്യം മാത്രം വ്യക്തമായി; അവന്‍ ഇവിടെ അപരിചിതനാണ് .
അവന്‍ പതിയെ സ്റ്റേഷനില്‍ നിന്നു നടന്നു. ആയിരക്കണക്കിനു  ആളുകളുടെ ഇടയില്‍ അവനും ലയിച്ചു ചേര്‍ന്നു. ആരും പരസ്പരം ശ്രദ്ധിക്കുന്നില്ല. അപരിചിതരു ടെ ഒരു കൂടം. അവർക്കിടയിൽ ഇവനും . ഇവന്‍ എങ്ങോട്ടാണീ പോകുന്നത്? മുബൈ എന്ന ഇ മഹാ നഗരത്തില്‍ വെറും പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ ബാലന്‍ ഒറ്റക്ക് എങ്ങോട്ടാണ് ? യാതൊരു ലക്ഷ്യ ബോധവുമില്ലാതെ അവനും ആ ജന കൂടതോടൊപ്പം ഒഴുകി.
ആകാശത്തൊരു കൊള്ളിയാന്‍ മിന്നി, പുറകെ ഒരിടിയും. ആരംഭത്തില്‍ മന്തഗതിയിലയിരുന്ന മഴ, പിന്നീട് അതിന്‍റെ സ്വരൂപം പ്രദര്‍ശിപ്പിച്ചു . തെരുവോരത്തെ തട്ടുകടകള്‍ ആളുകളെ കൊണ്ടു നിറഞ്ഞു. ഇപ്പോള്‍ അവിടെ മതഭേദമില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒരു കടകീഴില്‍ നിൽക്കുന്നു . അവര്‍ കർചീഫുകൾ  പരസ്പരം കൈമാറുകയും ചായ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു. ഏവരുടയും മുഖത്ത് പുഞ്ചിരി.
നമ്മുടെ കഥാനായകന്‍ ഇതൊന്നും അറിന്നിട്ടില്ല എന്ന് തോന്നുന്നു. ലക്ഷ്യ ബോധമില്ലാത്ത ചുവടുകള്‍ മഴയെ പോലും അവഗണിച്ചിരിക്കുന്നു. അതാ മഴ നിന്നു. ആ തെരുവ് പഴയ പോലെ ജനസമുദ്രത്തില്‍ മുങ്ങി. അതാ അവന്‍റെ മുഖത്ത് എന്തോ ഒരു ഭാവ മാറ്റം. അവന്‍റെ കണ്ണുകളില്‍ നിന്നു രണ്ടു തുള്ളി കണ്ണീര്‍ പൊഴിഞ്ഞു. രാത്രിയുടെ അന്ധകാരത്തില്‍ സായാഹ്നം മറഞ്ഞു. തെരുവ് വിളക്കുകള്‍ തങ്ങളുടെ ശോഭ പ്രകാശിപ്പിച്ചു തുടങ്ങി. അവന്റെ നടപ്പ് ദുര്‍ഗന്ധം വമിക്കുന്ന ചെരിയിലെകനെന്നു കാറ്റു മുന്നറിയിപ്പ് തന്നു. എന്നാല്‍ അവന്‍ അതൊന്നും അറിയുന്നതേയില്ല. അവന്‍റെ മനസ്സില്‍ ചിന്തകളുടെ ഒരു യുദ്ധം നടക്കുകയാണ്. താന്‍ ചെയ്തത് തെറ്റായോ എന്ന് അവന് തോന്നുന്നത് പോലെ.
അവന്‍ ഇവിടെ എത്താനുള്ള കാരണം ഇതാണ്; അവന്‍ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റു. അദ്ധ്യാപകരില്‍ നിന്നും കണക്കിന് ചീത്ത അവവ്നു കിട്ടി, സഹാപടികള്‍ സഹപാഠികള്‍ അവനെ കളിയാക്കി ചിരിച്ചു. എല്ലാവരുടെയും മുന്നില്‍ ഒരു കോമാളിയെപ്പോലെ നില്‍കേണ്ടി വന്നു. തിരിച്ചു വീട്ടിലെത്തിയ അവനെ വീട്ടുകാര്‍ അകത്തേക്ക് കയറ്റിയില്ല . എല്ലായിടത്തും ഒടപ്പെട്ടപോള്‍ അവിടെ നിന്നും പുറപ്പെടു പോകാന്‍ അവന്‍ തീരുമാനിച്ചു. അങ്ങനെ കള്ളാ വണ്ടി കയറി അവന്‍ ഇ മഹാ നഗരത്തില്‍ എത്തി.
അല്ല , തന്‍ ചെയ്തത് തെറ്റല്ല. ഞാനില്ലേല്‍ ടീത്ചേര്‍ ഇനി ആരെ ചീത്ത പറയുമെന്ന് നോക്കാം, കൂടുകാര്‍ ആരെ കളിയാക്കും എന്നും നോക്കാം, വീട്ടുകാര്‍ എന്ത് ചെയ്യുമെന്നും അറിയണം. ഇല്ല, ഞാന്‍ ചെയ്തതാണ് ശരി ; അവന്‍റെ മനസ്സു അവനോടു മന്ത്രിച്ചു . അവന്‍ ചുറ്റും നോക്കി . താന്‍ എവിടെയനെന്നുമം സ്റ്റേഷനില്‍ നിന്നു എത്ര ദൂരം അകലെയനെന്നും അവന് മനസ്സിലായില്ല  . മുന്നോട്ടു നടക്കാന്‍ അവന്‍ തീരുമാനിച്ചു. ചേരിയുടെ ഓരത്ത് കൂടി അവന്‍ നടന്നു.
ഒരു നിഴല്‍ അവന്‍റെ പിന്നില്‍ പ്രത്യക്ഷപെട്ടു. അത് അവനോടൊപ്പം നീങ്ങാന്‍ തുടങ്ങി. പെട്ടെന്ന് ആ നിഴലിന്‍റെ കരങ്ങള്‍ അവന്‍റെ വായ പൊതി. അവന്‍റെ ഒരു കൈ പുറകോട്ടു ബന്ധിക്കപെട്ടു. അവന് പ്രതികരിക്കാന്‍ പോലുമായില്ല. അവന്‍റെ ഒരു കൈ സഹായത്തിനായി കേണു. ശ്വാസമെടുക്കാന്‍ അവന്‍ പാടു പെട്ടു. ആ കൈ തളര്‍ന്നു വീണു. അവന്‍റെ കണ്ണില്‍ ഇരുട്ട് കയറി. അവന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു ........

---------------------------------------------------------------------------------------------------------------------------------------------------------------

                                                             ആക്സിഡണ്ട് 

എന്താണെനിക്കു സംഭവിച്ചത്‌? ഓർമ്മച്ചിത്രങ്ങളെ  കൂട്ടി ചേർക്കാൻ കഴിയുന്നില്ല. ഞാൻ... ഓഫീസ്‌  വിട്ടു റോഡിലേക്കിറങ്ങിയതാണു. എന്തൊ ഒന്നു വന്നു ദേഹത്തു തട്ടിയതു പൊലെ തോന്നി. മറ്റൊന്നും ഓർക്കാൻ കഴിയുന്നില്ല. കയ്യൊന്നനക്കാൻ ശ്രമിച്ചു. എന്നാൽ അനങ്ങിയൊ എന്നറിയില്ല. ആകെ മരവിച്ച പോലെ. കണ്ണുകൾ പാതി തുറന്നു. അതാ കുറെ ആളുകൾ എനിക്ക് ചുറ്റും . അതൊരു വൃത്തമായി എന്നു തോന്നുന്നു. ഞാൻ ആ വൃത്തത്താൽ ചുറ്റപ്പെട്ട പോലെ. ചിലരുടെ മുഖത്തു സഹതാപത്തിന്റെ  ഭാവങ്ങൾ. ചിലർ എന്തൊ കണ്ടു ഭയന്ന പൊലെ. അതാ കുറച്ചു പേർ എനിക്കു പുറം തിരിഞ്ഞു നിൽക്കുന്നു. എന്താണവർ ചെയ്യുന്നത്? ദൈവമേ...! അവർ അതാ എന്നെ വച്ചു സെൽഫി എടുക്കുന്നു. അതാ ഒരുത്തൻ മുടി ചീകുന്നു. അപ്പുറത്ത് ആരൊക്കെയൊ വണ്ടികൾക്കു കൈ കാണിക്കുന്നുണ്ട്‌. എന്നാൽ ഒന്നും നിർത്തുന്നില്ല. അതാ കുറെ പേർ എന്നെ മൊബൈലിൽ പകർത്തുന്നു, എന്തൊ അദ്ഭുതക്കാഴ്ച കണ്ട പോലെ. ഒരു കൈ സഹയതിനായി ഞാൻ പലരുടേയും മുഖത്തേയ്ക്കു  നോക്കി. എന്നാൽ അത് എന്റൊപ്പമുള്ള സെൽഫി ആയി  മൊബൈലിൽ പകർത്താനാണവർക്കു  ഉത്സാഹം.
ഞാൻ ഒന്നു പിടഞ്ഞുവോ, ഉവ്വ പിടഞ്ഞു. ആളുകളുടെ മുഖത്തു ഒരു നടുക്കം. എന്നിൽ നിന്നും എന്തോ വിട്ടകലാൻ വെറി പിടിക്കുന്ന പോലെ. എന്റെ തോളിലൂടെ എന്തോ ഒന്നു അരിച്ചിറങ്ങി. അതെന്റെ ചോരയാണെന്നു ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. കണ്ണുകൾ താനെ അടയുന്നു... അതാ എന്നിൽ നിന്നു അതു വിട്ടകലുന്നു. കണ്ണുകൾ അടഞ്ഞു, പൂർണമായി. എങ്ങും അന്ധകാരം, സർവ്വം നിശ്ച്ചലം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ