പിണക്കങ്ങൾ
മക്കൾക്കു അമ്മയോടു പിണക്കമായിരുന്നു
ടി.വി കാണാൻ റിമോട്ട് കൊടുക്കും വരെ മാത്രം
ഭാര്യക്കു ഭർത്താവിനോട് പിണക്കമായിരുന്നു
ഭർത്താവ് പട്ടുസാരി കൊടുക്കും വരെ മാത്രം
ഭർത്താവിനു ഭാര്യയോടു പിണക്കമായിരുന്നു
മുല്ലപ്പൂ ചൂടി അവൾ മണിയറയിലെയ്ക്കു വരും വരെ മാത്രം
--------------------------------------------------------------------------------------------------------------------------------------------------------------
ആരാണ് മൃഗം?

വെറുതെ ഇരിപ്പാം തന്റെ തട്ടകത്തിൽ വന്ന
ആ അതിഥികളെ കണ്ടവർ ഒന്ന് വിരണ്ടു കടുവയും ശ്വനനും.
ചിന്തിച്ചു ഒരു നിമിഷം എന്നിട്ട് ചോദിച്ചു
ആരാണ് മൃഗം, ഞങ്ങളോ
അതോ മനുഷ്യൻ എന്ന് വിളിക്കുന്ന നിങ്ങളോ?
--------------------------------------------------------------------------------------------------------------------------------------------------------------
നിറദീപം
കാത്ത് വച്ചതെന്തേ നിറദീപം പോല്‍ നിന്നെ,
തട്ടി വീഴുമീ ഇരുട്ടില്‍ വെളിച്ചമായോ?
ഏകാന്തമായോരീ ജീവിതത്തില്‍,
ആനന്ദത്തിൻ അലകളായോ?
കുന്നുകളായി മാറിയ വിഷാദങ്ങള്‍ കുന്നിക്കുരുവോളമാക്കാനൊ?
അറിയില്ലെനിക്കീ ചോദ്യ ശരങ്ങള്‍ തന്‍ ഉത്തരങ്ങള്‍ എന്നാകിലും,
ജ്വലിക്കില്ലേ നീ എന്നരികില്‍,
ഒരു കെടാവിളക്കായ് എന്നും…..
--------------------------------------------------------------------------------------------------------------------------------------------------------------
പ്രൈവറ്റ് ബസ്സിലെ പുരുഷന്മാർ
പുരുഷൻ ഇരിക്കുന്ന സീറ്റ് ആയാലും ഇരിക്കാം അവിടെ സ്ത്രീകൾക്ക്
എന്നാൽ
സ്ത്രീ ഇരുന്നാൽ പിന്നെ ഇരിക്കാൻ പാടില്ലാ ആ സീറ്റിൽ പുരുഷൻ
ബസ്സിൽ കുഞ്ഞിനേയും കൊണ്ടു ഒരമ്മ കയറിയാൽ
പരദൂഷണം പറഞ്ഞിരിക്കുന്ന സ്ത്രീകൾ കൊടുക്കുമോ ഒരു സീറ്റ്
അവിടെ സീറ്റ് കൊടുക്കാനായ് എണീക്കെണ്ടവൻ പുരുഷൻ.
വയസ്സായ ഒരു അമ്മൂമ്മ വന്നാലോ...
കൊടുക്കുമോ സീറ്റ് ഹെഡ് ഫോണ്‍ വച്ചു കൊഞ്ചുന്ന പെണ്‍കൊടികൾ?
അവിടേയും സീറ്റ് കൊടുക്കാൻ എണീക്കെണ്ടവൻ പുരുഷൻ.
സീറ്റ് കിട്ടും എന്നു വിചാരിച്ചു ഒരമ്മ അടുത്തു നിന്നാലും
അഞ്ചു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി സീറ്റ് കൊടുക്കുമോ മഹിളകൾ?
അവിടെയും എണീക്കാൻ വിധിക്കപ്പെട്ടവൻ പുരുഷൻ.
എന്താ പുരുഷനു ബസ്സിൽ സീറ്റവകാശം ഒന്നുമില്ലേ....?
--------------------------------------------------------------------------------------------------------------------------------------------------------------
മനസ്സെന്ന മായികാ ലോകം
മനസ്സെന്ന മായികാ പ്രപഞ്ചത്തിൽ
ചിറകടിച്ചു പറന്നുയർന്നു ഞാൻ
തകർച്ച എന്തെന്നറിയാതെ
കൂടു തേടി പറന്നുയർന്നു ഞാൻ ,
തളർന്നു പോകുന്നതറിയാതെ
വീണ്ടും വീണ്ടും ചിറകടിച്ചുയരവേ ....
കൊഴിഞ്ഞു വീണ പൂക്കൾ തൻ
വിഷാദമൊന്നും കണ്ടില്ല ഞാൻ
തളർന്നു തളർന്നിരുന്നതോ തീയിൽ ,
ആളിപടരാനായി മാത്രം ......
എവിടേക്കെന്നറിയാത്ത
എന്തിനെന്നറിയാത്ത
ജീവിതമെങ്ങോ കൊഴിഞ്ഞു പോയ്.
വാടിയ പൂച്ചെണ്ടേ......
വാടിയതെന്തേ നിന്‍ മുഖം
വെയിലേറ്റു തളര്‍ന്ന പൂച്ചെണ്ട് പോല്‍,
കരള്‍ പിളർക്കും രോദനമായതെന്തേ
നിലാവ് തോൽക്കുമീ പുഞ്ചിരി തന്‍ അമൃതുള്ളപ്പോൾ
എന്തിനീ മൗനത്തിൻ കാളീയ വിഷം,
ആമ്പല്‍ തന്‍ തോഴന്‍ നിലാവിനോട് എന്തിനീ മൗനം,മൗനത്തിൻ കാറ്റിനു വിഹരിക്കാനാവീല്ലീ പ്രകൃതിയില്‍
പുഞ്ചിരി തന്‍ താളങ്ങള്‍ കൂട്ടേകണം.
സ്നേഹന്തിന്‍ പൂചെണ്ടേ….
അറിഞ്ഞിട്ടും എന്തേ നിനക്കീ മൗനം?????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ